ഖത്തറില്‍ നടക്കാനിരിക്കുന്നത് ഏറ്റവും മികച്ച ലോകകപ്പ് -ഫിഫ പ്രസിഡന്‍റ്
text_fieldsദോഹ: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് പുരോഗതിയില്‍ ഏറെ ആത്മവിശ്വാസമുണ്ടെന്നും സന്തോഷിക്കുന്നതായും കേവലം ഒരു ലോകചാമ്പ്യന്‍ഷിപ്പ് എന്നതിന് പുറമേ ഖത്തര്‍ അതിന്‍െറ പാരമ്പര്യം ഏറ്റവും കൂടുതല്‍ പ്രത്യക്ഷമാക്കുന്ന ലോകകപ്പ് കൂടിയായിരിക്കും 2022ലേതെന്നും ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫന്‍റീനോ.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ലെഗസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഫിഫ പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിന് ശേഷം രണ്ട് ദിവസം നീണ്ട എക്സിക്യൂട്ടിവ് ഫുട്ബോള്‍ ഉച്ചകോടിക്കായി ഖത്തറിലത്തെിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിന്നും ഖത്തര്‍ ഏറെ മുന്നേറിയിരിക്കുന്നുവെന്നും മിഡിലീസ്റ്റിലുടനീളം ഖത്തര്‍ അതിന്‍െറ മികച്ച പാരമ്പര്യം പ്രകടിപ്പിച്ചാകും ലോകചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ അരങ്ങൊരുക്കുക എന്നും അഭിമുഖത്തില്‍ ഇന്‍ഫന്‍റീനോ അഭിപ്രായപ്പെട്ടു. സുപ്രീം കമ്മിറ്റിയുടെ പ്രധാന ആണിക്കല്ല് തന്നെയാണ് ലെഗസി(പാരമ്പര്യം)യെന്നും പദ്ധതികളെല്ലാം ഏറെ പുരോഗതി പ്രാപിച്ചുവെന്നും അറബ് ലോകത്ത് ആദ്യമായത്തെുന്ന ലോകകപ്പിനെ സംബന്ധിച്ച് തൃപ്തനാണെന്നും ഫിഫ പ്രസിഡന്‍റ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഖത്തറില്‍ നടക്കാനിരിക്കുന്നത് ഏറെ പ്രത്യേകതകള്‍ നിറഞ്ഞൊരു ചാമ്പ്യന്‍ഷിപ്പാണെന്നും അത് കാത്തിരുന്നു കാണണമെന്നും പ്രസിഡന്‍റ് സൂചിപ്പിച്ചു. മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം 60 കിലോമീറ്റര്‍ അധികം ദൂരത്തല്ളെന്നും സാധാരണയായി മൂന്നോ നാലോ ദിവസത്തെ ദൂരങ്ങള്‍ ഓരോ മാച്ചിനും വരുന്നതായും അതിനാല്‍ തന്നെ ഖത്തറിലെ ഈ ഫുട്ബോള്‍ സങ്കല്‍പത്തെ ലോക ഫുട്ബോള്‍ ആരാധകര്‍ ഏറെ ആസ്വദിക്കുമെന്നും ഇന്‍ഫന്‍റീനോ വ്യക്തമാക്കുന്നു. ദോഹയിലെ ഖലീഫ സ്റ്റേഡിയം ചരിത്രത്തിലിടം പിടിക്കുമെന്നും നിര്‍മ്മാണം അവസാന ഘട്ടത്തിലത്തെിയിരിക്കുന്നുവെന്നും ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്റ്റേഡിയങ്ങളിലൊന്നായി ഇത് അവശേഷിക്കുമെന്നും ലോകകപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നതെന്നും ഇത് ഏറെ സന്തോഷകരമായ കാഴ്ചയാണെന്നും അഭിമുഖത്തില്‍ ഫിഫ പ്രസിഡന്‍റ് സൂചിപ്പിച്ചു. അല്‍ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയം അറബ് പാരമ്പര്യത്തിന്‍െറ പുനരാവിഷ്കാരമാണെന്നും നമ്മള്‍ സംസാരിക്കുന്ന പാരമ്പര്യത്തിന്‍െറ ഉത്തമോദാഹരണമാണിതെന്നും ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയം പരിശോധനകള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും ഇന്‍ഫന്‍റീനോ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തില്‍ തൃപ്തനാണെന്നും വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സ്റ്റാന്‍ഡേര്‍ഡിന്‍െറ രൂപീകരണം ഇതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കിയ ഫിഫ പ്രസിഡന്‍റ്, ഖത്തറിന്‍െറയും അറബ് ലോകത്തിന്‍െറയും മിഡിലീസ്റ്റിന്‍െറയും അഭിമാനമായ ഷോപീസായി ഖത്തര്‍ ലോകകപ്പ് മാറുമെന്നതില്‍ സംശയമില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.