കതാറ ഖുർആൻ പാരായണമത്സരം: 48 രാജ്യങ്ങളിൽനിന്ന് മത്സരാർഥികൾ
text_fieldsദോഹ: അഞ്ചാമത് കതാറ ഖുർആൻ പാരായണ മത്സരത്തിൽ 48 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.
ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയമാണ് രാജ്യാന്തര ശ്രദ്ധനേടുന്ന മത്സരത്തിന്റെ സ്പോൺസർമാർ.
16 അറബ് രാജ്യങ്ങൾ ഉൾപ്പെടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പങ്കാളിത്തം. 23 അറബ് ഇതര രാജ്യങ്ങളിൽ നിന്നായി 286 പേരുൾപ്പെടെ 681 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
ദോഹയിൽ നടക്കുന്ന അവസാന റൗണ്ടിലേക്ക് 100 പേർക്കാണ് അവസരം ലഭിക്കുകയെന്ന് കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.
കോവിഡ് കാരണം ഇതു തുടർച്ചയായ രണ്ടാം തവണയാണ് ഒൺലൈൻ വഴി മത്സരം സംഘടിപ്പിക്കുന്നത്. പ്രയാസങ്ങൾ നീങ്ങിയാൽ എല്ലാവരെയും ദോഹയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് അഞ്ചു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് ഒരു ലക്ഷവുമാണ് സമ്മാനത്തുക. വനിതകൾക്കായി മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം സംഘാടക സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. റമദാൻ മാസത്തിലാണ് മത്സരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.