ഖത്തറിനെതിരായ ആരോപണം നീതിക്ക് നിരക്കാത്തത് –ഉർദുഗാൻ
text_fieldsദോഹ: ഖത്തറിനെതിരെ ഉപരാധ രാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. സഹോദരങ്ങൾക്കിടിയിലെ ഭിന്നത ആർക്കും ഗുണം ചെയ്യില്ല. അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപിച്ചിരിക്കുന്നത്. ജർമനിയിലെ ഹാംബർഗിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉർദുഗാൻ പറഞ്ഞു.
ഒരു സ്വതന്ത്ര രാജ്യത്തിനും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്ന് അഭിപ്രായപ്പെട്ട ഉർദുഗാൻ ഓരോ രാജ്യത്തിെൻറയും പരമാധികാരം അംഗീകരിക്കാൻ മറ്റ് രാജ്യങ്ങൾ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി. സഹോദര രാജ്യങ്ങൾക്കിടയിൽ യുദ്ധം ഉണ്ടാകുന്ന സാഹചര്യം വന്നാൽ ഒരു രാജ്യവും രക്ഷപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളാണ് പ്രശ്ന പരിഹാരത്തിന് അടിസ്ഥാനമാകേണ്ടത്. അതിന് ഉപരോധ രാജ്യങ്ങൾ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.