ഖത്തർ അമീറിന്‍റെ റഷ്യൻ സന്ദർശനത്തിന് തുടക്കം; പുടിനുമായി കൂടികാഴ്ച നടത്തും
text_fieldsറഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ മോസ്കോയിൽ സ്വീകരിക്കുന്നു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ റഷ്യൻ സന്ദർശനത്തിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മോസ്കോയിലെ നുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിന്റെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മതുറോവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത സംഘം അമീറിനെ സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്. ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു റഷ്യൻ മണ്ണിലേക്ക് അമീറിനെ വരവേറ്റത്.
പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി അമീർ വ്യാഴാഴ്ച കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധവും, വ്യാപാര, സാമ്പത്തിക സഹകരണം സംബന്ധിച്ചും ചർച്ചകൾ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.