മമ്മൂട്ടിയുടെ ജന്മദിനം പരിസ്ഥിതി സൗഹൃദമാക്കി ഖത്തര്‍ മലയാളികള്‍
text_fieldsദോഹ: 70ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ അനശ്വര നടൻ മമ്മൂട്ടിയുടെ ജന്മദിനം പരിസ്ഥിതി സൗഹൃദാഘോഷമാക്കി ഖത്തറിലെ മലയാളികൾ. നമ്മുടെ അടുക്കളത്തോട്ടം ദോഹ, റേഡിയോ മലയാളം 98.6 എഫ് എം, ഖത്തര്‍ മമ്മൂക്ക ഫാന്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, അഗ്രികോം ഖത്തര്‍ എന്നിവർ ചേർന്ന് 70 തൈകൾ നട്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ഒലിവ് ഇൻറർനാഷനൽ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ, ഡി.പി.എസ് മൊണാർക്ക്, ബ്രിട്ടീഷ് സ്കൂൾ, എം.ഇ.എസ് തുടങ്ങിയ ഖത്തറിലെ ഏഴോളം സ്കൂളുകളിലായി മമ്മൂക്കയുടെ എഴുപതു സിനിമകളുടെ പേരില്‍ എഴുപതു തൈകളാണ് നടുന്നത്.
മമ്മൂട്ടിയെന്ന നടൻ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നിടുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിന്റെ മധുരം വർധിപ്പിക്കുന്നുണ്ട്. അരപതിറ്റാണ്ടു കൊണ്ട് മലയാളസിനിമക്ക് മമ്മൂട്ടി നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ടാണ് ഖത്തറിലെ മലയാളികൾ വ്യത്യസ്തമായ ആഘോഷപരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ടാണ് പിറന്നാൾ ആഘോഷത്തിനായി മരംനടൽ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ ആർ.ജെമാരായ സൂരജ്, രതീഷ്, ജിബിൻ, നമ്മുടെ അടുക്കളത്തോട്ടം പ്രസിഡൻറ് ബെന്നി തോമസ്, ജനറൽ സെക്രട്ടറി ജിജി അരവിന്ദ്, മറ്റ് അംഗങ്ങൾ, ഖത്തർ മമ്മൂട്ടി ഫാൻസ് പ്രസിഡൻറ് റിഷാദ്, സെക്രട്ടറി രാഹുൽ, ജോയൻറ് സെക്രട്ടറി റിയാസ് ഖത്തർ മമ്മൂട്ടി ഫാൻസ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.