ഖത്തറിൻെറ ആദ്യ സംഘം ഒളിമ്പിക് നഗരിയിൽ
text_fieldsദോഹ: ജൂലൈ 23ന് ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിനുള്ള ഖത്തറിൻെറ ആദ്യ സംഘം ജപ്പാനിൽ എത്തി. ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ ടീമാണ് ഞായറാഴ്ച ടോക്യോയിൽ പറന്നിറങ്ങിയത്.
പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങ്ങ് ഇനത്തിൽ മത്സരിക്കുന്ന മുഹമ്മദ് അൽ റുമൈഹി, ബീച്ച് വോളി ടീം അംഗങ്ങളായ അഹമ്മദ് തിജാൻ, ഷെരിഫ് യൂനുസ് എന്നിവർക്കൊപ്പം, വനിതാ വിഭാഗം തുഴച്ചിൽ സിംഗ്ൾസിൽ മത്സരിക്കു തലാ അബുജ്ബാറയുമാണ് ഒളിമ്പിക്സിനായി നേരത്തെ തന്നെ ടോക്യേവിലെത്തിയത്. അത്ലറ്റിക്സ് ഉൾപ്പെടെ 15 അംഗ ടീമാണ് ഖത്തറിനായി മത്സരിക്കുന്നത്.
ചെഫ് ഡി മിഷൻ മുഹമ്മദ് സഈദ് അൽ മിസ്നദിൻെറ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘത്തിൻെറ യാത്ര. അത്ലറ്റിക്സ് സംഘം പിന്നീട് ടീമിനൊപ്പം ചേരും.
കോവിഡ് സാഹചര്യത്തിൽ ടീം അംഗങ്ങളുടെ സുരക്ഷയിൽ പ്രത്യേക കരുതലുകൾ പാലിച്ചിട്ടുണ്ടെന്നും, ഒളിമ്പിക്സ് സംഘാടക സമിതി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതിൽ നന്ദിയുണ്ടെന്നും സംഘത്തലവൻ മുഹമ്മദ് അൽ മിസ്നദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.