ഖത്തറിൻെറ ഭക്ഷ്യസുരക്ഷ പദ്ധതികൾ മികച്ചത് –ഡോ. അൽതാഫ്
text_fieldsദോഹ: പ്രതികൂലമായ കാലാവസ്ഥയിലും പ്രതിസന്ധികൾ മറികടന്ന് ഭക്ഷ്യോൽപാദനത്തിന് കർഷകരെ സഹായിക്കുന്ന നടപടിയാണ് ഖത്തർ സ്വീകരിക്കുന്നതെന്ന് ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്. ഖത്തർ പരിസ്ഥിതി -മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സംവാദത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനമാണ് ഭക്ഷ്യോൽപനത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രതികൂലമായ കാലാവസ്ഥയിലും കൃഷിക്ക് പ്രോത്സാഹനം നൽകുന്നതാണ് ഖത്തറിൻെറ സമീപനം. ജലക്ഷാമവും പോഷകഗുണമില്ലാത്ത മണ്ണും മറികടക്കാൻ കർഷകരെ സഹായിക്കുന്നതിനായി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു.
ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര കാർഷിക വികസന ഫണ്ടിനെയും ഖത്തർ പിന്തുണക്കുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ഖത്തറിൻെറ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും പദ്ധതികളും ഏറ്റവും മികച്ചതാണ് -ഡോ. അൽതാഫ് പറഞ്ഞു. ഗവേഷണങ്ങൾക്കും നൂതന വികസനപ്രവർത്തനങ്ങൾക്കും ധനസഹായം നൽകിയും ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ചും കാർഷിക മേഖലയിൽ രാജ്യം നടത്തുന്ന മുന്നേറ്റം ശ്രദ്ധേയമാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ പരിസ്ഥിതിമന്ത്രാലയവും നാഷനൽ റിസർച് ഫണ്ടും ആഗോള പിന്തുണയോടെ പുതിയ കൃഷിരീതികളും ജലസേചനപദ്ധതികളും നടപ്പാക്കുന്നത് മാതൃകാപരമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.