കോപയിൽനിന്ന് പഠിക്കും; സുപ്രീം കമ്മിറ്റി ബ്രസീലിൽ
text_fieldsദോഹ: ബ്രസീലിൽ നടക്കുന്ന കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷി പ്പിെൻറ സംഘാടനവും സുരക്ഷ ക്രമീകരണങ്ങളുമടക്കമു ള്ള പ്രവർത്തനങ്ങൾ നേരിൽ വീക്ഷിക്കാനും പഠിക്കാനുമായി രാജ്യത്തെ വിവിധ ഫുട്ബാൾ ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ ബ്രസീലിൽ. 2022ൽ നടക്കാനിരിക്കുന്ന ലോകകപ്പ് തയാറെടുപ്പുകൾക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഖത്തറിൽനിന്നുള്ള സംഘം ബ്രസീലിലെ കോപ അമേരിക്ക ചാമ്പ്യൻഷിപ് സംഘാടനത്തിെൻറ ഭാഗമായത്.ബ്രസീൽ കോപ അമേരിക്ക പ്രാദേശിക സംഘാടക സമിതിക്ക് കീഴിലെ വിവിധ വകുപ്പുകളിലാണ് സംഘം പ്രവർത്തിച്ചത്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് 33 പ്രതിനിധികൾ ബ്രസീൽ സുരക്ഷ സേനയുടെ കൂടെ പ്രവർത്തിക്കുകയും ചെയ്തു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇൗ സെകൻഡ്മെൻറ് േപ്രാഗ്രാമിെൻറ സംഘാടകർ.
സുപ്രീം കമ്മിറ്റിക്ക് പുറമേ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഖത്തർ സ്റ്റാർസ് ലീഗ്, ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട്, ബീൻ സ്പോർട്സ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളും കൂടാതെ സുപ്രീം കമ്മിറ്റിയിൽ നിന്നുള്ള സുരക്ഷ സമിതി, ആഭ്യന്തരമന്ത്രാലയം, ഖത്തർ ആർമി, ലഖ്വിയ, ഖത്തർ ഇൻറർപോൾ എന്നിവയിൽനിന്നുള്ള പ്രതിനിധികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. മെഗാ ഇവൻറുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിജ്ഞാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി നാലാഴ്ചയാണ് സംഘം ബ്രസീലിൽ ചെലവഴിച്ചത്. വെന്യൂ മാനേജ്മെൻറ്, കോംപിറ്റീഷൻ മാനേജ്മെൻറ്, മീഡിയ ഓപറേഷൻ, െഗസ്റ്റ് മാനേജ്മെൻറ് തുടങ്ങി വിവിധ മേഖലകളിൽ സംഘാംഗങ്ങൾ പ്രവർത്തിച്ചു.
ജനക്കൂട്ടം, ഫാൻസോൺ, ഗതാഗത നിയന്ത്രണം തുടങ്ങി മത്സര ദിവസങ്ങളിലെയും അല്ലാത്ത ദിവസങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങൾ സുരക്ഷ പ്രതിനിധികൾ വിലയിരുത്തി. കൂടാതെ, സിറ്റി കമാൻഡ്, കൺേട്രാൾ സെൻറർ, ടീം സുരക്ഷ, നഗരസുരക്ഷ, പൊലീസ് കമാൻഡ് സെൻറർ എന്നിവയും പ്രതിനിധികൾ നിരീക്ഷിച്ചു. ഖത്തറിൽ നടക്കാനിരിക്കുന്ന ലോക ഫുട്ബാൾ മാമാങ്കത്തിന് മുന്നോടിയായി പ്രധാനപ്പെട്ട വിവരങ്ങൾ നേടുന്നതിനുള്ള അവസരമായിരുന്നു ബ്രസീലിലെ കോപ അമേരിക്ക ചാമ്പ്യൻഷിപ്പെന്ന് ഫിഫ ലോകകപ്പ് ഖത്തർ കമ്പനി സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു. ലോകകപ്പ് ആതിഥേയത്വം നേടിയത് മുതൽ മേജർ രാജ്യാന്തര ടൂർണമെൻറുകളിൽ ഈയാവശ്യാർഥം പങ്കെടുക്കാറുണ്ടെന്നും ബ്രസീലിലെയും റഷ്യയിലെയും ലോകകപ്പുകളിലും ഇതിെൻറ ഭാഗമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.