പത്ത് വർഷത്തിനിടെ ഖത്തർ ആരോഗ്യമേഖല കൂടുതൽ ശക്തമായി -മസ്ലമാനി
text_fieldsദോഹ: കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ഖത്തറിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായതായി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി.
രാജ്യത്തെ എല്ലാവർക്കും ലോകോത്തര ആരോഗ്യപരിരക്ഷ നൽകുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വലിയ ശ്രമങ്ങളെയാണ് ഈ എണ്ണം പ്രതിഫലിപ്പിക്കുന്നത്.
2011ൽ 20000 ആയിരുന്ന ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 46000ത്തിലേക്ക് ഉയർന്നതായും ഡോ. യൂസുഫ് അൽ മസ്ലമാനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ, മെഡിക്കൽ സയൻസ് മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്നും, ആരോഗ്യമേഖലയിലെ ദ്രുതഗതിയിലെ വികസനത്തോടൊപ്പം യോഗ്യരായ മെഡിക്കൽ ജീവനക്കാരെ നിയമിക്കുകയും മെഡിക്കൽ ഉപകരണങ്ങൾ നവീകരിക്കുകയും ചെയ്തതായും ഡോ. അൽ മസ്ലമാനി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവ യോഗ്യരായ മെഡിക്കൽ ജീവനക്കാർക്ക് വേണ്ടി നഴ്സിങ്, ഡെന്റൽ മെഡിക്കൽ കോളജുകളുമായും രാജ്യത്തെ മറ്റ് ആരോഗ്യസ്ഥാപനങ്ങളുമായും നിരന്തരം ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിലെ ബിരുദധാരികൾക്ക് എച്ച്.എം.സി ഇന്റേൺഷിപ്പും മറ്റു ആവശ്യമായ പരിശീലനകളും നൽകുന്നുണ്ട്. അവരിൽ വലിയൊരുവിഭാഗം പിന്നീട് എച്ച്.എം.സിയിലും ആരോഗ്യ മന്ത്രാലയത്തിലും നിയമിക്കപ്പെടുന്നു.പുതിയ ജീവനക്കാർക്ക് കർശനമായ പരിശീലന പരിപാടിയാണ് നൽകിവരുന്നത്. എച്ച്.എം.സി ഡോക്ടർമാർക്കായി 26 ഇന പരിശീലന പരിപാടികളാണ് വാഗ്ദാനം ചെയ്യുന്നത്. അംഗീകൃതവും യു.എസ് ആസ്ഥാനമായുള്ള പ്രമുഖ സംഘടനകളുടെ നേതൃത്വം പരിശീലന പദ്ധതികളെ ലോകനിലവാരത്തിലുള്ളതാക്കുന്നു -അൽ മസ്ലമാനി വ്യക്ത
മാക്കി. ആരോഗ്യസംരക്ഷണത്തിന്റെ അന്താരാഷ്ട്ര നിലവാരത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണം വർധിച്ചതായും ആരോഗ്യ മേഖലയിൽ ഖത്തർ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
വർധിച്ചുവരുന്ന ജനസംഖ്യക്ക് അനുസൃതമായി പുതിയ ആശുപത്രികൾ നിർമിക്കുന്നു. കൂടാതെ സ്പെഷാലിറ്റി സേവനങ്ങൾ വർധിപ്പിക്കുന്നു. 2016 മുതൽ ആരംഭിച്ച പുതിയ ആശുപത്രികളിൽ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഡെയ്ലി മെഡിക്കൽ കെയർ സെന്റർ, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്.
വിമൻസ് വെൽനസ് ആൻഡ് റിസർച് സെന്റർ എന്നിവ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.എച്ച്.എം.സി 14 ആശുപത്രികളാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിൽ ഒമ്പത് സ്പെഷാലിറ്റി ആശുപത്രികളും മൂന്ന് കമ്യൂണിറ്റി ആശുപത്രികളും ഉൾപ്പെടും. കൂടാതെ നാഷനൽ ആംബുലൻസ് സേവനവും ഹോം, റെസിഡൻഷ്യൽ കെയർ സേവനങ്ങളും എച്ച്.എം.സിക്ക് കീഴിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.