ഖത്തറിന്റെ സംഘാടനം മികച്ചത്; അഭിനന്ദനവുമായി ഫിഫ പ്രസിഡന്റ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ പോലെ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനും മനോഹരമായി സംഘാടനം നിർവഹിച്ച ഖത്തറിനെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. പ്രഥമ ഇന്റർകോണ്ടിനെന്റൽ കപ്പ് മാതൃകാപരമായി സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞുവെന്ന് റയൽ മഡ്രിഡ്- പചൂക ഫൈനൽ മത്സരത്തിനു ശേഷം നടന്ന േട്രാഫി സമ്മാന ചടങ്ങിനിടെ ഇൻഫന്റിനോ പറഞ്ഞു.
ഖത്തറിനും സംഘാടകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈലിലേക്ക് വീണ്ടും തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച അദ്ദേഹം റയൽ മഡ്രിഡിന്റെ വിജയത്തെ അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ഗാലറിയെ സജീവമാക്കിയ ആരാധകരെ പ്രശംസിക്കാനും ഫിഫ പ്രസിഡന്റ് മറന്നില്ല.
റയൽ മഡ്രിഡും പചൂകയും തമ്മിലെ കലാശപ്പോരാട്ടത്തിന് 67,249 പേരാണ് ലുസൈൽ സ്റ്റേഡിയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.