Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഭയാർഥി ഒളിമ്പിക്​സ്​...

അഭയാർഥി ഒളിമ്പിക്​സ്​ ടീമിന്​ ഖത്തറി​െൻറ കരുതൽ

text_fields
bookmark_border
അഭയാർഥി ഒളിമ്പിക്​സ്​ ടീമിന്​ ഖത്തറി​െൻറ കരുതൽ
cancel
camera_alt

2016 റിയോ ഒളിമ്പിക്​സിൽ പ​ങ്കെടുത്ത റെഫ്യൂജി ഒളിമ്പിക്​ ടീം ഉദ്​ഘാടനച്ചടങ്ങിൽ (ഫയൽ ചിത്രം) 

ദോഹ: രാജ്യമില്ലാത്തവർക്ക്​ അഭയവും കരുതലുമൊരുക്കൽ നിയോഗമെന്നോണം പിന്തുടരുന്നതാണ്​ ഖത്തറിൻെറ പരമ്പര്യം. ഇക്കുറി ലോകം ഒളിമ്പിക്​സിന്​ ഒരുങ്ങു​േമ്പാഴും ഖത്തർ തങ്ങളുടെ ദൗത്യം മറന്നില്ല. ജൂ​ൈല​ 23 മുതൽ ടോക്യോ വേദിയാവുന്ന ഒളിമ്പിക്​സിനുള്ള അഭയാർഥി ടീമിന്​ പരിശീലന ക്യാമ്പിന് അവസരമൊരുക്കിയാണ്​ ഖത്തർ ഇക്കുറി ചരിത്രംകുറിക്കുന്നത്​. വിവിധ രാജ്യങ്ങളിൽനിന്ന്​ അഭയാർഥികളായി, രാജ്യമില്ലാത്തവരായി മാറിയ അത്​ലറ്റുകൾക്ക്​ ഖത്തർ ഒളിമ്പിക്​സ്​ കമ്മിറ്റി നേതൃത്വത്തിൽ പരിശീലനത്തിന്​ അവസരമൊരുക്കും.

11 രാജ്യങ്ങളിൽനിന്ന്​ 29 അത്​ലറ്റുകളാണ്​ ഇക്കുറി അഭയാർഥി ടീമായി ഒളിമ്പിക്​സിൽ മത്സരിക്കുന്നത്​. ഗെയിംസ്​, അത്​ലറ്റിക്​സ്​, നീന്തൽ, ബാഡ്​മിൻറൺ, ബോക്​സിങ്​, സൈക്ലിങ്​, കനോയിങ്​, ജൂഡോ, കരാേട്ട, ​തൈ​ക്വാൻഡോ, ഷൂട്ടിങ്​, ഗുസ്​തി, വെയ്​റ്റ്​ ലിഫ്​റ്റിങ്​ തുടങ്ങിയ വിവിധ കാറ്റഗറികളിൽ മത്സരിക്കുന്ന ഇവർക്ക്​ പക്ഷേ, മെച്ചപ്പെട്ട പരിശീലനവും അടിസ്​ഥാന സൗകര്യവുമാണ്​ എന്നും പ്രശ്​നമായിരുന്നു. ഈ പ്രതിസന്ധിക്കാണ്​ ഖത്തർ ഒളിമ്പിക്​സ്​ കമ്മിറ്റി പരിഹാരമാവുന്നത്​.

രാജ്യമില്ലാതെ ഒറ്റപ്പെട്ടുപോയ ​സമൂഹങ്ങൾക്ക്​ സാന്ത്വനമെന്നോണമാണ്​ രാജ്യാന്തര ഒളിമ്പിക്​സ്​ കമ്മിറ്റിയും ഐക്യരാഷ്​ട്ര സഭയുടെ അഭയാർഥി ഹൈകമീഷണറും ഒളിമ്പിക്​സിൽ അവസരമൊരുക്കാൻ തീരുമാനിച്ചത്​. 2016ലായിരുന്നു ആദ്യമായി ഐ.ഒ.സി റെഫ്യൂജി ഒളിമ്പിക്​സ്​ ടീമിന്​ ആദ്യമായി രൂപം നൽകിയത്​. റിയോ ഒളിമ്പിക്​സിന്​ മുന്നോടിയായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പല സാഹചര്യങ്ങളിലായി നടന്ന ഇവരുടെ പരിശീലനത്തിന്​ ഐ.ഒ.സി തന്നെ മേൽനോട്ടം വഹിക്കുകയായിരുന്നു.

എന്നാൽ, ടോക്യോയിലേക്കുള്ള ഒരുക്കത്തിൽ ഇവരെ ഖത്തർ ഏറ്റെടുത്തു. രാജ്യത്തെ സ്​പോർട്ട്​ പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിൽ ടീം അംഗങ്ങൾ ഇവിടെ വിശ്വമേളക്കായി തയാറെടുക്കും. ഒളിമ്പിക്​സിൽ തങ്ങളുടെ ഇനങ്ങളുടെ ഷെഡ്യൂൾ അനുസരിച്ചാവും ഇവർ ടോ​ക്യോവിലേക്ക്​ യാത്രയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympic team
News Summary - Qatar's provision for refugee Olympic team
Next Story