ബംഗ്ലാദേശിൽ ദുരിതത്തിലകപ്പെട്ടവർക്ക് തണലേകി ഖത്തർ റെഡ്ക്രസൻറ്
text_fieldsദോഹ: ബംഗ്ലാദേശിൽ ദുരിതത്തിൽ കഴിയുന്ന തദ്ദേശീയർക്കും മ്യാന്മറിൽനിന്നുള്ള അഭയാർഥികൾക്കും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹായഹസ്തം.ഖത്തറിൽ നിന്നുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണ കൊണ്ട് ബംഗ്ലാദേശിലെ ഖത്തർ റെഡ്ക്രസൻറ് ദൗത്യസംഘമാണ് ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിയത്. മ്യാന്മർ അഭയാർഥികൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ കോക്സ് ബസാറിലെ ക്യാമ്പ് 18ൽ 100 ഷെൽട്ടറുകളാണ് ബംഗ്ലാദേശ് റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ പണികഴിപ്പിച്ചത്. കോവിഡ് -19 കാരണം ഏറെ വൈകിയാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. കോവിഡ് -19 വ്യാപനത്തിെൻറ സാഹചര്യത്തിൽ ക്യാമ്പിലെ താമസക്കാർക്കിടയിൽ വ്യക്തിഗത ശുചിത്വവുമായി ബന്ധപ്പെട്ട് ഖത്തർ റെഡ്ക്രസൻറിെൻറ കീഴിൽ വലിയ കാമ്പയിനാണ് നടക്കുന്നത്.
ബംഗ്ലാദേശ് റെഡ്ക്രസൻറുമായി സഹകരിച്ച് ക്യാമ്പ് 18ലെ കുടുംബങ്ങൾക്കായി 1000 ഹാൻഡ് വാഷിങ് കണ്ടെയ്നറുകളാണ് എത്തിച്ചത്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും ക്യാമ്പുകളിലെ വ്യക്തിശുചിത്വത്തിനുമായി ക്യാമ്പിന് സമീപം ഖത്തർ റെഡ്ക്രസൻറ് കിണർ കുഴിച്ചിട്ടുണ്ട്. മറ്റു ക്യാമ്പുകളിലായി മൂന്ന് കിണറുകൾ നിർമാണത്തിലാണുള്ളത്. കഴിഞ്ഞ വർഷം മാത്രം ബംഗ്ലാദേശിൽ 2.6 ദശലക്ഷം റിയാലിെൻറ സഹായ പദ്ധതികളാണ് ഖത്തർ റെഡ്ക്രസൻറ് നടപ്പാക്കിയതെന്ന് ഇൻറർനാഷനൽ ഡെവലപ്മെൻറ് മിഷൻ ആൻഡ് റിലീഫ് വിഭാഗം മേധാവി ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ആരോഗ്യം, ഷെൽട്ടർ, ഭക്ഷണം, ശുദ്ധജലം, ശുചിത്വം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ 7,28,000 പേർ ഗുണഭോക്താക്കളായെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.