ഗ്രീസിലേക്കും ഖത്തറിെൻറ രക്ഷാസേന
text_fieldsദോഹ: കാട്ടുതീയിൽ ദുരിതംപേറിയ തുർക്കിയിലെ രക്ഷാ ദൗത്യത്തിനു പിന്നാലെ ഖത്തറിെൻറ ലഖ്വിയ സുരക്ഷാസേന ഗ്രീസിലേക്കും.
കാട്ടുതീ പടരുന്ന ഗ്രീസിലെ രക്ഷാദൗത്യങ്ങളുെട ഭാഗമാവാനായാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ആതൻസിലേക്ക് പറന്നത്. അഗ്നിരക്ഷാ ദൗത്യങ്ങളിൽ പരിചയസമ്പന്നരായ സൈനികരും അത്യാധുനിക സംവിധാനങ്ങളുമായി 'അമീരി എയർഫോഴ്സ്' വിമാനത്തിലാണ് യാത്രയായത്.
കഴിഞ്ഞയാഴ്ചയാണ് ലെഖ്വിയയുടെ മറ്റൊരു സംഘം തുർക്കിയിലെ രക്ഷാദൗത്യത്തിനായി പോയത്. അന്താരാഷ്ട്ര രക്ഷാ ദൗത്യത്തിെൻറ ഭാഗമായി തുർക്കിയിലെ ദുരന്തബാധിത മേഖലയിൽ പ്രവർത്തിച്ച ഖത്തറിെൻറ സംഘത്തെ തുർക്കി പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി തീപടരുന്ന ഗ്രീസിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നൂറോളം വീടുകൾ കത്തിനശിച്ച്, നിരവധി പേർക്കാണ് പരിക്കേറ്റത്. മൂന്നു വലിയ കാട്ടുതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ആതൻസിെൻറ വടക്കുഭാഗത്താണ് ഏറ്റവും ശക്തമായി തീപടർന്നത്.
എവിയ ദ്വീപിലും ഒളിമ്പിയയിലും തീപടർന്നു. 150ഓളം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ആളുകളെ ഒഴിപ്പിച്ചതിനാൽ ജീവാപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.