ദേശീയ െഎക്യമാണ് ഖത്തറിെൻറ കരുത്ത് –അമീർ
text_fieldsദോഹ: ഖത്തറിെൻറ ചരിത്രത്തിൽ ജനാധിപത്യ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ശൂറാ കൗൺസിലിെൻറ സമ്മേളനം അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ദേശീയതയും വികസനവും രാജ്യത്തിെൻറ അഖണ്ഡതയും വിളംബരം ചെയ്തുകൊണ്ടായിരുന്നു അമീറിെൻറ ഉദ്ഘാടന പ്രസംഗം. വോട്ടെടുപ്പിലൂടെ വിജയിച്ചെത്തിയ അംഗങ്ങളെയും കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരെയും അമീർ അഭിനന്ദിച്ചു. ജുഡീഷ്യറിക്കും എക്സിക്യൂട്ടിവിനുമൊപ്പം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ നീതിനിർവഹണ വിഭാഗംകൂടിയായതോടെ രാജ്യത്തിെൻറ ചരിത്ര നിമിഷത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഈ അവസരത്തിൽ രാജ്യത്തിെൻറ അഭിവൃദ്ധിയും താൽപര്യവുമായിരിക്കണം പ്രഥമം. മന്ത്രിമാരുടെ കൗൺസിലുമായുള്ള സഹകരണത്തിലൂടെ അത് ഉറപ്പാക്കുമെന്നും എനിക്ക് വിശ്വാസമുണ്ട് ' - ആമുഖത്തിലായി അമീർ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ, സാമ്പത്തിക വൈവിധ്യവത്കരണം, പ്രാദേശിക ഉൽപന്നങ്ങൾ വർധിപ്പിക്കൽ, സാങ്കേതികവത്കരണം, ബാങ്കിങ്-സാമ്പത്തിക മേഖലകളിലെ പരിഷ്കരം, രാജ്യാന്തര തലത്തിൽ വിവിധ മേഖലകളിലെ വളർച്ചയും അംഗീകാരവും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ, സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയ മികവുകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അമീറിെൻറ പ്രസംഗം.
'കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, വാർഷിക പണപ്പെരുപ്പ നിരക്ക്, സാമ്പത്തിക വികസനം, സൈബർ സുരക്ഷ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ രാജ്യാന്തര തലത്തിൽതന്നെ ഖത്തർ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഖത്തർ പെട്രോളിയത്തിൽനിന്നും ഖത്തർ എനർജിയിലേക്കുള്ള മാറ്റം, ഊർജ മേഖലയിലെ മാറ്റത്തിെൻറ സൂചന നൽകുന്നതാണ്. ശുദ്ധവും പുനരുപയോഗപ്രദവുമായ ഊർജം എന്നതാണ് രാജ്യത്തിെൻറ ലക്ഷ്യം. ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം വർധിപ്പിക്കുകയും, അതുവഴി മലിനീകരണത്തോത് കുറക്കുകയുമാണ് പ്രഥമ ലക്ഷ്യം. സൗരോർജ മേഖലയിൽ ഊന്നിയുള്ള വികസനമാണ് രണ്ടാമത്തെ ലക്ഷ്യം' -അമീർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രധാന്യത്തെയും അമീർ ചൂണ്ടിക്കാട്ടി. ആവശ്യമായ നിയമനിർമാണങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മാലിന്യങ്ങൾ സംസ്കരിച്ചെടുത്ത് പുനരുപയോഗം ചെയ്തും, വായു, കടൽജല മലിനീകരണം കുറച്ചും ദൈനംദിന ജീവിതത്തിൽ പരിസ്ഥിതിക്ക് കരുതലാവാൻ ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുകയും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന പദ്ധതികൾ അവതരിപ്പിക്കുന്ന കമ്പനികൾക്ക് സാമ്പത്തിക പിന്തുണ ഉൾപ്പെടെ നൽകി പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രാജ്യം വിവിധ പദ്ധതികളുമായി മുന്നേറുകയാണെന്നും അമീർ പറഞ്ഞു. ആരോഗ്യ -വിദ്യഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും രാജ്യം നേടിയ നേട്ടങ്ങളെ അമീർ ചൂണ്ടിക്കാണിച്ചു. ആളോഹരി വരുമാനത്തിലെ വർധനയും ജീവിതനിലവാരം ഉയർന്നതും ബിരുദധാരികളുടെയും ഉന്നത വിദ്യാഭ്യാസം നേടിവരുടെയും എണ്ണം വർധിച്ചതും രാജ്യത്തിെൻറ ശ്രദ്ധേയ വികസനങ്ങളുടെ സൂചികകളാണ് -അമീർ പറഞ്ഞു.
ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്ന അമിത ഗോത്രവാദത്തിനെതിരെ അമീർ മുന്നറിയിപ്പ് നൽകി. നിയമനിർമാണത്തിലെ മാറ്റങ്ങളിലൂടെ തുല്യ പൗരത്വ പദ്ധതി നിർദേശിച്ച അദ്ദേഹം, ഇതു സംബന്ധിച്ച് ഭരണഘടനാ ഭേദഗതിക്ക് കൗൺസിലിന് നിർദേശം നൽകി.
'ഈയിടെയുണ്ടായ ഗോത്രവാദത്തിെൻറ മോശം വഷങ്ങൾ നമ്മളെയെല്ലാം അമ്പരപ്പിച്ചു. വിവേകമുള്ള സമൂഹം അതിനെ പെട്ടെന്ന് മറികടന്നെങ്കിലും ലക്ഷണങ്ങൾ ഇല്ല എന്നതിനാൽ, അവഗണിക്കാൻ കഴിയില്ല. ഗോത്രം, കുടുംബം, അണുകുടുംബം എന്നിവയെല്ലാം നമ്മുടെ സമൂഹത്തിെൻറ ഭാഗമാണ്. നമ്മൾ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ, ഗോത്രവാദവും, മതഭ്രാന്തും ദേശീയ ഐക്യത്തെ അട്ടിമറിക്കാനും തുരങ്കം വെക്കാനും ഇടയാക്കും. തങ്ങളുടെ ചുമതലകളില്‍നിന്ന് ഒഴിഞ്ഞു മാറാനും കഴിവ് കേട് മറച്ചു െവക്കാനുമുള്ള ഒരുപാധിയായി അതിനെ ഉപയോഗിക്കും. അത് സ്വീകാര്യമല്ല. ഭാവിയില്‍ അത് അനുവദിക്കുകയുമില്ല' -അമീര്‍ വ്യക്തമാക്കി.
2022 ലോകകപ്പിലേക്കുള്ള രാജ്യത്തിെൻറ ഒരുക്കത്തെയും അമീർ പരാമർശിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഈ വർഷത്തോടെ പൂർത്തിയാവുമെന്നും രാജ്യാന്തര തലത്തിൽ വിവിധ മേഖലകളിൽ ഖത്തറിെൻറ മികവ് വർധിപ്പിക്കുന്നതിനൊപ്പം കായിക രംഗത്തെ അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും അമീർ പറഞ്ഞു. കൂടാതെ, അറബ് നാടിെൻറയും ഗൾഫ് മേഖലയുടെയും രാജ്യാന്തര തലത്തിലെ അംഗീകാരമായി ലോകകപ്പ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവ് അമീര്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിൻെ പേഴ്സനല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.