ദാരിദ്യ്ര നിർമാർജനത്തിന് ഖത്തറിൻെറ പിന്തുണ -ജി.സി.ഒ
text_fieldsദോഹ: ആഗോളതലത്തിൽ ദശലക്ഷണക്കിനാളുകൾക്ക് വിദ്യാഭ്യാസം നൽകിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ദാരിദ്യ്രത്തിനെതിരായ പോരാട്ടത്തിന് ഖത്തറിൻെറ പൂർണ പിന്തുണ. ദാരിദ്യ്രത്തിനെതിരായ പോരാട്ടത്തിൽ ഖത്തറിെൻറ ശ്രമങ്ങൾ ഉയർത്തിക്കാട്ടി ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ) സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തുനിന്നും ദാരിദ്യ്രം തുടച്ചുനീക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായതിൽ ഖത്തർ അഭിമാനിക്കുെന്നന്നും ഈ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന വിവിധ ഐക്യരാഷ്ട്രസഭ ഏജൻസികൾക്ക് ഖത്തറിെൻറ നിരന്തര പിന്തുണയുണ്ടെന്നും ജി.സി.ഒ ട്വീറ്റ് ചെയ്തു. അർഹരായ കുട്ടികൾക്കും സിറിയൻ പ്രതിസന്ധി മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കുമായി 92 ദശലക്ഷത്തിലധികം ഡോളർ ചെലവിൽ 2012ൽ യു.എൻ ഏജൻസികളുമായി ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് ഖത്തർ ഡെവലപ്മെൻറ് ഫണ്ടും എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷനും തമ്മിൽ യോജിച്ച് പ്രവർത്തിച്ചു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.