ഇന്ത്യ കേന്ദ്രമായ 'ബോധി ട്രീ'യിലേക്ക് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ വൻ നിക്ഷേപം
text_fieldsദോഹ: ഇന്ത്യ കേന്ദ്രമായി ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന 'ബോധി ട്രീ'യിലേക്ക് 150 കോടി ഡോളറിന്‍റെ (ഏതാണ്ട് 11,300 കോടിയിലേറെ രൂപ) വൻ നിക്ഷേപവുമായി ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി.
ആഗോള മാധ്യമ ഭീമൻ റൂപർട് മർഡോകിന്‍റെ മകനും ലൂപ സിസ്റ്റംസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മർഡോകിന്റെയും, സ്റ്റാർ ഇന്ത്യ മുൻ ചെയർമാനും സി.ഇ.ഒയും വാൾട് ഡിസ്നി ഏഷ്യാ പസഫിക് മുൻ പ്രസിഡന്‍റുമായ ഉദയ് ശങ്കറിന്‍റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന 'ബോധി ട്രീ'യിലേക്കാണ് ഖത്തറിന്‍റെ വൻ നിക്ഷേപം.
ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ് ആഗോള മാധ്യമമേഖലയെ നിയന്ത്രിച്ച പ്രധാനികൾ മാധ്യമ-ഉപഭോക്തൃ സാങ്കേതിക മേഖലയിലെ ശക്തമായ സാന്നിധ്യമാവാൻ ഒരുങ്ങുന്ന പുതിയ സ്ഥാപനവുമായി രംഗത്തെത്തുന്നത്. മാധ്യമ, വിദ്യഭ്യാസ, ആരോഗ്യ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്ഫോമായണ് ബോധി ട്രീ രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.