ഖിഫ് ഫുട്ബാൾ: കെ.പി.എ.ക്യു. കോഴിക്കോടിനും കെ.എം.സി.സി പാലക്കാടിനും ജയം
text_fieldsദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെൻറിൽ വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ കെ.പി.എ.ക്യു. കോഴിക്കോടിനും കെ.എം.സി.സി പാലക്കാടിനും ജയം.
വ്യാഴാഴ്ചത്തെ ആദ്യ മത്സരത്തിൽ കെ.എം.സി.സി. പാലക്കാട് യൂനീഖ് കണ്ണൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കും രണ്ടാമത്തെ മത്സരത്തില്‍ കെ.പി.എ.ക്യു. കോഴിക്കോട് കെ.എം.സി.സി.കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളിനും േതാൽപിച്ചു.കണ്ണൂരിനെതിരെ പാലക്കാടന്‍ താരങ്ങളുടെ ആധിപത്യത്തോടെയാണ് ആദ്യപകുതി ആരംഭിച്ചത്. മൂന്നാം മിനുട്ടില്‍ പാലക്കാടിെൻറ നൗഫൽ സ്കോർബോർഡ് ചലിപ്പിച്ചു. തിരിച്ചടിക്കാന്‍ ലഭിച്ച നിരവധി അവസരങ്ങള്‍ കണ്ണൂരിന് പാഴായി. 12ാം മിനിറ്റിൽ പാലക്കാടിെൻറ മുന്നേറ്റത്തെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് 7-ാം നമ്പര്‍ താരം ഫൈസല്‍ ഗോളാക്കി.
കളിയുടെ 21ാം മിനുട്ടില്‍ കണ്ണൂരിെൻറ 11ാം നമ്പര്‍ താരം ഹാഫിസ് ഒരു ഗോൾ മടക്കി.
കണ്ണൂരിെൻറ തിരിച്ചുവരവ് മോഹങ്ങളെ തടഞ്ഞ് 24ാം മിനിറ്റിൽ പാലക്കാടിെൻറ മുന്നേറ്റ താരം ശ്രേയസ് തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കണ്ണൂർ യുനീഖ് ആക്രമിച്ച് കളിച്ച് ഒരു ഗോൾ കൂടി മടക്കിയെങ്കിലും പാലക്കാടിെൻറ വിജയത്തെ തടയാനായില്ല. ഇരു പകുതികളിലായി നേടിയ ഗോളുകൾക്കാണ് കെ.പി.എ.ക്യു കോഴിക്കോട് കെ.എം.സി.സി കണ്ണൂരിനെ തോൽപിച്ചത്.
ആദ്യ പകുതിയുടെ 13ാം മിനിറ്റിൽ 13ാം നമ്പർ താരം താജുദ്ദീനാണ് കെ.പി.എ.ക്യുവിനെ മുന്നിലെത്തിച്ചത്. ഇരു ടീമുകളും തുടർന്ന് ആക്രമിച്ചുകളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് കെ.പി.എ.ക്യുവിെൻറ ലീഡ് ഉയർത്തിയത്. ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അനീസ് ലക്ഷ്യത്തിലെക്കുകയായിരുന്നു. ഇതോടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.