ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം ക്യൂട്ടിക്ക് ഖത്തർ
text_fieldsദോഹ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ മൂലം പൊറുതിമുട്ടിയ ദ്വീപ് ജനതക്ക് സുരക്ഷയും സ്വൈരജീവിതവും ഉറപ്പുനൽകണമെന്നും സമാധാനാന്തരീക്ഷത്തിൽ ജീവിക്കുകയായിരുന്ന അവർക്ക് മേൽ പുതിയ നയങ്ങൾ അടിച്ചേൽപിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ഖത്തറിലെ കാസർകോടൻ കൂട്ടായ്മയായ ക്യൂട്ടിക്കിെൻറ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സൂമിലൂടെയാണ് മറ്റ് അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തത്. ചെയർമാൻ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ലുക്ക്മാനുൽ ഹാക്കിം സ്വാഗതം പറഞ്ഞു. എക്സി.ഡയറക്ടർ ആദം കുഞ്ഞി വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പി.എസ്. ഹാരിസ് അവതരിപ്പിച്ചു. എം.പി. ഷഹീൻ, അബ്ദുല്ല എന്നിവർ സാങ്കേതികസൗകര്യങ്ങളൊരുക്കി.
യൂസഫ് ഹൈദർ, പി.എ. മുഹമ്മദ് , സത്താർ, ബഷീർ, റഷീദ് ഹസൻ, ജാഫർ പള്ളം, ലത്തീഫ് മരപ്പനടുക്കം, കെ.എസ്. അബ്ദുല്ല എന്നിവർ സംസാരിച്ചു. ഇ.ടി. കരീം , ഖാദർ ഉദുമ, ഷാഫി മാടന്നൂർ, ബഷീർ ചാലകുന്ന്, ഇഖ്ബാൽ ആനബാഗിൽ, ബഷീർ, ടി.എം. ശംസുദ്ദീൻ , മൊയ്തീൻ ആദൂർ, അസ്സു കടവത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.