മടക്കടിക്കറ്റെടുത്ത് രാജ്യംവിടൽ: ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് നിർബന്ധം
text_fieldsദോഹ: മടക്കടിക്കറ്റുമായി ഖത്തറിന് പുറത്ത് പോകുന്നവർ 14 ദിവസത്തെ ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഏത് രാജ്യത്ത് നിന്നുള്ളവരാണെങ്കിലും റിട്ടേൺ ടിക്കറ്റെടുക്കുന്നവർ നിർബന്ധമായും 14 ദിവസത്തെ അംഗീകൃത ക്വാറൻറീൻ ഹോട്ടലുകളിലെ ബുക്കിങ് ഉറപ്പ് വരുത്തിയ രസീത് കൈവശം വെക്കണം. അല്ലാത്തവർക്ക് രാജ്യം വിടാൻ കഴിയില്ല. ഇത് സംബന്ധിച്ച് രാജ്യത്തെ വിമാന കമ്പനികൾക്കും ട്രാവൽ ഏജൻറുമാർക്കും പ്രത്യേക നിർദേശം നൽകിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഖത്തർ എയർവേസിന് കീഴിലുള്ള ഡിസ്കവർ ഖത്തറിെൻറ വെബ്സൈറ്റ് മുഖേനയുള്ള ഹോട്ടലുകളിലെ ബുക്കിങ് മാത്രമേ സ്വീകരിക്കൂ. മടക്കയാത്രാ തിയ്യതിയിൽ മാറ്റമുണ്ടെങ്കിൽ ഡിസ്കവർ ഖത്തറിെൻറ വെബ്സൈറ്റിലൂടെ തന്നെ മാറ്റാൻ സാധിക്കും.നിലവിൽ ദോഹക്ക് പുറത്തുള്ള യാത്രക്കാർ ഖത്തറിലേക്ക് മടങ്ങുന്ന സന്ദർഭത്തിൽ അംഗീകൃത ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തതിൻെറ രേഖ ചെക്ക് ഇൻ സമയത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കാണിക്കണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ വിമാന കമ്പനികളും നിർദേശം പാലിക്കണമെന്നും സി.എ.എ അറിയിച്ചു. ഖത്തറിൽ മടങ്ങിയെത്തുന്ന സന്ദർഭത്തിൽ ക്വാറൻറീനിൽ കഴിയുന്നതിനായി വ്യത്യസ്ത വിഭാഗങ്ങളിലായി 19 ഹോട്ടലുകളാണ് സർക്കാർ നിലവിൽ അനുവദിച്ചിരിക്കുന്നത്.
ഡുസീറ്റ് ദോഹ, വെസ്റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്പാ, ടൈം റാകോ, ദി ടൗൺ ഹോട്ടൽ, എസ്ദാൻ ഹോട്ടൽസ് ദോഹ ടവർ2, മാരിയറ്റ് മാർക്വിസ് സിറ്റി സെൻറർ ദോഹ, അൽ റയ്യാൻ ദോഹ, കുറിയോ കളക്ഷൻ ബൈ ഹിൽട്ടൻ, സിറ്റി സെൻറർ റോട്ടാന ദോഹ ഹോട്ടൽ, കിങ്സ്ഗേറ്റ്, മിലേനിയം സെൻട്രൽ, മിലേനിയം പ്ലാസ, വിൻദാം ഗ്രാൻഡ് റിജൻസി ദോഹ, ദുസിറ്റ് ഡി2 സൽവാ ദോഹ, എസ്ദാൻ ഹോട്ടൽ ദോഹ ടവർ1, ഗ്രാൻഡ് റീഗൽ ഹോട്ടൽ, ഹോളിഡേ വില്ല ഹോട്ടൽ ആൻഡ് റെസിഡൻസ്, കെ108 ഹോട്ടൽ, ലാ വില്ല ഹോട്ടൽ, സാഫിർ ഹോട്ടൽ എന്നിവയാണ് സർക്കാർ അംഗീകരിച്ച ക്വാറൈൻറൻ ഹോട്ടലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.