ക്വാറൻറീനിലും പ്രവാസി തൊഴിലാളികൾക്ക് സ്മാർട്ട് ജീവിതം
text_fieldsദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കിടയിൽ കോവിഡ്-19 ബോധവത്കരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ലേബർ സിറ്റിയിലെ സെൽഫ് ഐസൊലേഷൻ റെസിഡൻസികളിൽ 400 കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിെൻറ ബെറ്റർ കണക്ഷൻ േപ്രാഗ്രാമിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കോവിഡ്-19 വൈറസ് സംബന്ധിച്ച് ബെറ്റർ കണക്ഷൻ വഴി 1.5 ദശലക്ഷം തൊഴിലാളികൾക്കിടയിൽ അഞ്ച് ഭാഷകളിലായാണ് സന്ദേശങ്ങളും വിഡിയോകളും അടങ്ങിയ ബോധവത്കരണ പരിപാടികൾ നടത്തുന്നത്.
പദ്ധതിയുടെ ഭാവി പരിപാടികളുമായി ബന്ധപ്പെട്ടാണ് താമസകേന്ദ്രങ്ങളിൽ 400 കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നത്.
പദ്ധതിയിലൂടെ 1692 ഐ.ടി കേന്ദ്രങ്ങളാണ് തൊഴിലാളികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. 19000 കമ്പ്യൂട്ടറുകളും ഇവിടെയുണ്ട്. തൊഴിലാളികളുടെ ഹുകൂമി പോർട്ടൽ വഴിയാണ് അഞ്ചു ഭാഷകളിൽ ബോധവത്കരണം.
രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇൻറർനെറ്റ് സൗകര്യം സൗജന്യമായി നൽകുന്നതിലൂടെ ഡിജിറ്റൽ രംഗത്ത് അവരുടെ സാന്നിധ്യം ഉറപ്പുവരുത്തും.
ജീവിതശൈലി മെച്ചപ്പെടുത്തുകയും ഇതിെൻറ ലക്ഷ്യമാണ്. ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം, റീച്ച് ഔട്ട് ടു ഏഷ്യ, എജുക്കേഷൻ എബൗവ് ഒാൾ ഫൗണ്ടേഷൻ തുടങ്ങിയവരും പദ്ധതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്നതിൽ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്. ആദ്യഘട്ടം വിജയകമരമായതി െന തുടർന്നാണ് വിപുലീകരണത്തോടെ രണ്ടാംഘട്ടം നടപ്പാക്കിയത്. 2017 മുതൽ 2020 ഫെബ്രുവരി വരെയായിരുന്നു രണ്ടാംഘട്ട പദ്ധതി.
തൊഴിലാളികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള അഞ്ച് ഭാഷകളിലായി ഹുകൂമി വെബ്സൈറ്റിൽ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങൾ രൂപപ്പെടുത്തുകയായിരുന്നു ഈ ഘട്ടത്തിൽ. വിദേശ തൊഴിലാളികൾക്കായി കുറഞ്ഞ നിരക്കിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 50000ത്തിലധികം തൊഴിലാളികൾക്ക് വിവരസാങ്കേതിക മേഖലയിൽ പ്രത്യേക പരിശീലനം നൽകിയതും ഇതിെൻറ ഭാഗമാണ്.
തൊഴിലാളികളുടെ തൊഴിൽപരവും വ്യക്തിപരവുമായ വികാസത്തിന് അവസരം നൽകാൻ രണ്ടാംഘട്ടത്തിലൂടെ സാധിച്ചുവെന്നാണ് പദ്ധതിയുടെ ഫലങ്ങൾ വ്യക്തമാക്കുന്നത്. സ്വദേശങ്ങളിൽ കുറഞ്ഞകാലം സ്കൂളുകളും മറ്റു വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമായിട്ടുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു പദ്ധതി.
തൊഴിലാളികളിൽ സന്തോഷം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ കൊണ്ടുവരാനും ഇതിലൂടെ സാധിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുറമെയുള്ളവരുമായി കൂടുതൽ അടുത്തിടപഴകുന്നതിനും മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും ഡിജിറ്റൽ സാക്ഷരത വലിയ അളവിൽ സഹായകമായിട്ടുണ്ട്.
ബെറ്റർ കണക്ഷൻ പദ്ധതിയിലൂടെ 1.6 ദശലക്ഷം തൊഴിലാളികൾ ഗുണഭോക്താക്കളായതായി മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.