ക്വാറന്റീൻ 10 ദിനം; സാമ്പിൾ നൽകിയ ദിനം മുതൽ കണക്കാക്കും
text_fieldsദോഹ: കോവിഡ് പോസിറ്റിവായവർ പരിശോധനക്കായി സാമ്പിൾ നൽകിയ ദിനം മുതൽ ക്വാറന്റീനായി കണക്കാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ മുതിർന്ന ആരോഗ്യ വിദഗ്ധയും കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ ഡയറക്ടറുമായ ഡോ. മുന അൽ മസ്ലമാനി.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴോ മറ്റോ പരിശോധനക്കായി സ്രവം നൽകുന്ന തീയതി മുതൽ സമ്പർക്കവിലക്കിൽ കഴിയണം.
ഈ ദിനം ക്വാറന്റീനായി കണക്കാക്കും. അല്ലാതെ, ഫലം ലഭിച്ച തീയതിയിൽ അല്ല ക്വാറന്റീൻ തുടങ്ങുന്നതെന്നും അവർ പറഞ്ഞു.
10 ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്നും ഇവർ നിർദേശിച്ചു.
ഗുരുതരമല്ലാത്ത കോവിഡ് രോഗികൾ 10 ദിവസ ഹോം ക്വാറന്റീനിൽ കഴിയണമെന്ന് ഇവർ നേരത്തെ നിർദേശിച്ചിരുന്നു.
ഖത്തറിൽ തിരികെയെത്തുന്നവർക്ക് പി.എച്ച്.സി.സി, എച്ച്.എം.സി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ കോവിഡ് പരിശോധനയായ റാപിഡ് ആന്റിജെൻ ടെസ്റ്റ് ലഭ്യമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.