പ്രവാസികളുടെ ക്വാറന്റീൻ പിൻവലിക്കണം -ഇൻകാസ്
text_fieldsദോഹ: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശരാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന് ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇൻകാസ് ഖത്തർ. കോവിഡിന്റെ തുടക്കത്തിൽ കേരളത്തിൽനിന്ന് ഏറെ പഴികേട്ടവരാണ് ഗൾഫുനാടുകളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ മലയാളികൾ. ഗൾഫുകാരാണ് കേരളത്തിൽ കോവിഡ് കൊണ്ടുവന്നത് എന്നായിരുന്നു അന്നത്തെ ആരോപണം. രണ്ടുവർഷത്തിലധികമായി നാട്ടിൽപോകാത്ത ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. പുതിയ സാഹചര്യത്തിൽ അവരുടെ യാത്ര വീണ്ടും തടസ്സമാവുകയാണ്.
വിദേശങ്ങളില്‍നിന്ന് വരുന്നവരില്‍ ഭൂരിപക്ഷവും രണ്ടു വാക്സിനുകളും പിന്നെ ബൂസ്റ്ററും സ്വീകരിച്ചവരാണ്. മാത്രമല്ല, ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്നുറപ്പായതിനുശേഷമാണ് പ്രവാസി യാത്ര ചെയ്യുന്നതെന്നും ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവർക്കും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.