വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കി
text_fieldsദോഹ: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. അംഗീകൃത വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറൻറീൻ ഒഴിവാക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലായ് 12 മുതൽ പുതിയ ഇളുവുകൾ പ്രാബല്ല്യത്തിൽ വരും. വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് തിരിച്ചെത്തുേമ്പാൾ ക്വാറൻറീൻ ഒഴിവാക്കിയത്. എന്നാൽ, യാത്രക്ക് മുമ്പ് 72മണിക്കൂറിനുള്ളിലും, ഖത്തറിലെത്തിയ ശേഷം വിമാനത്താവളത്തിലും ആർ.ടി.പി.സി. ആർ പരിശോധനയിൽ ഇവർ കോവിഡ് നെഗറ്റീവായിരിക്കണം.
റെസിഡൻറ് പെർമിറ്റ്, ഫാമിലി വിസ, ടൂറിസ്റ്റ്-ബിസിനസ് ആവശ്യത്തിന് വരുന്നവർ എന്നിവർക്കാണ് നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാൻ തീരുമാനമായത്. 11 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചവരായാൽ ക്വാറൻറീൻ ഒഴിവാക്കപ്പെടും. എന്നാൽ, 12നും 17നുമിടയിൽ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചവരല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾക്കൊപ്പം ക്വാറൻറീനിൽ കഴിയണം.
ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് കാറ്റഗറിയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നും തിരിച്ചു വരുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.