ഏഴു രാജ്യക്കാർക്ക് ഏഴു ദിവസ ക്വാറൻറീൻ
text_fieldsദോഹ: കോവിഡിെൻറ പുതുവകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, യാത്ര നിബന്ധനകൾ കർക്കശമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.
അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ ഇടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ക്വാറൻറീൻ ഏഴുദിവസമായി മാറ്റി. ഡിസംബർ ഒന്ന് വൈകീട്ട് ആറു മുതൽ മാറ്റം പ്രാബല്യത്തിൽ വരും.
ബോട്സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങെളയാണ് പുതുതായി അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. നേരത്തേയുള്ള യാത്രാ ചട്ടം പ്രകാരം ഈ വിഭാഗക്കാർക്ക് രണ്ടു ദിവസമാണ് ക്വാറൻറീൻ എങ്കിലും, കോവിഡ് പുതുവകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഏഴുദിവസമായി ഉയർത്താനാണ് തീരുമാനം.
അതേസമയം, ഈ പട്ടികയിൽ ഉള്ള ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ ഉൾപ്പെടെ രാജ്യങ്ങൾക്ക് രണ്ടു ദിവസം ഹോട്ടൽ ക്വാറൻറീൻ എന്ന നിബന്ധനയിൽ മാറ്റമില്ല. പുതുതായി ഇടം നേടിയ രാജ്യങ്ങളിൽനിന്നും വരുന്ന ഖത്തർ പൗരന്മാർക്ക് ഏഴു ദിവസം ഹോട്ടൽ അല്ലെങ്കിൽ ഹോം ക്വാറൻറീനിൽ കഴിയാം. ജി.സി.സി പൗരന്മാർക്ക് ഏഴു ദിവസം ഹോട്ടൽ ക്വാറൻറീനും ഖത്തർ റെസിഡൻറ്സിന് രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീനും അഞ്ചു ദിവസ ഹോം ക്വാറൻറീനുമാണ് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമേ പുറത്തിറങ്ങാൻ കഴിയൂ. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നേത്തേ 10 ആയിരുന്ന പട്ടിക ഇപ്പോൾ 16 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.