ക്വാറൻറീൻ ചട്ടങ്ങൾ കർശനമായി പാലിക്കണം
text_fieldsരാജ്യത്ത് കോവിഡ് 19 കേസുകൾ വർധിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന് ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. വ്യക്തമായ ലക്ഷ്യത്തോടെയാണ് അധികൃതർ ക്വാറൻറീൻ നിർദേശിക്കുന്നത്. രോഗികളും രോഗികളുമായി സമ്പർക്കം പുലർത്തിയവരും ക്വാറൻറീനിൽ പോകുന്നതോടെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. എന്നാൽ പലരും ഇക്കാര്യം ലംഘിക്കുകയാണ്. ജനങ്ങൾ ക്വാറൻറീൻ നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. പ്രാരംഭ പരിശോധനയിൽ നെഗറ്റിവ് സ്ഥിരീകരിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും ഐസൊലേഷനിൽ നിർബന്ധമായും കഴിയണം.
ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാലും സാധാരണയായി രോഗലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രകടമാകുക. ശേഷം ശരീരത്തിൽ വൈറസ് വ്യാപനം വർധിക്കും. മറ്റുള്ളവരിലേക്ക് രോഗം പരത്താൻ അത് അയാളുടെ ശരീരത്തെ പ്രാപ്തമാക്കും. അതിനെ പ്രതിരോധിക്കുകയാണ് സമ്പർക്ക വിലക്കിലൂടെ ചെയ്യുന്നത്. ഗാര്‍ഹിക ക്വാറൻറീനിലുള്ളവര്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, തലയിണ, കിടക്ക, തോര്‍ത്ത് തുടങ്ങിയവയൊന്നും മറ്റാരുമായും പങ്കുവെക്കാതിരിക്കണം.
ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും ഈ വസ്തുക്കളും സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വാതില്‍ പിടി, ശുചിമുറി, മേശ, ടി.വി റിമോട്ട് കണ്ട്രോള്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ വസ്തുക്കളും പെരുമാറുന്ന ഇടങ്ങളും എല്ലാ ദിവസവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും വേണം. ശുചിയാക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാവുന്ന കൈയുറകളാണ് അണിയേണ്ടത്.
ശുചീകരണ പ്രക്രിയ അവസാനിച്ചയുടന്‍ കൈയുറകള്‍ ഉപേക്ഷിക്കുകയും കൈകള്‍ ശരിയായ രീതിയില്‍ കഴുകുകയും വേണം. ക്വാറൻറീനിലുള്ള വ്യക്തിയുടെ വസ്ത്രങ്ങള്‍ വീട്ടിലെ മറ്റുള്ളവരുടെ വസ്ത്രങ്ങളോടൊപ്പം അലക്കാതിരിക്കണം. ക്വാറൻറീനിലുള്ള വ്യക്തി ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കണം. വീട്ടിലെ മറ്റാരെങ്കിലും ഭക്ഷണം പാകം ചെയ്യുകയും അസുഖം സംശയിക്കുന്നയാള്‍ അടുക്കളയില്‍ കയറുന്നത് ഒഴിവാക്കുകയും വേണം. വീട്ടിലെ മറ്റുള്ളവരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കണം. മുറിയില്‍ മാത്രം ഭക്ഷണം കഴിക്കുകയും വേണം. മാത്രമല്ല, ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മറ്റുള്ളവരുടെ പാത്രങ്ങളോടൊപ്പം കഴുകാതിരിക്കുകയും വേണം.
പ്രതിരോധം പാലിക്കാം,രോഗത്തെ പടികടത്താം
•താമസ്സ്ഥലങ്ങളിൽ നിന്ന്
പുറത്തിറങ്ങുേമ്പാൾ എപ്പോഴും
മാസ്ക് ധരിക്കുക
•ഒന്നര മീറ്ററിെൻറ സുരക്ഷിത
ശാരീരിക അകലം പാലിക്കുക
•ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ
പോകുന്നത് ഒഴിവാക്കുക
•മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക
•സ്ഥിരമായി കൈകൾ സോപ്പിട്ട്
കഴുകുക
•ഹസ്തദാനം, ആലിംഗനം,
ചുംബനം എന്നിവ ഒഴിവാക്കുക
•കണ്ണുകളിലും മൂക്കിലും
സ്പർശിക്കുന്നത് ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.