ചോദ്യപേപ്പർ ചോർച്ച; പിന്നിൽ സി.പി.എം, ജുഡീഷ്യൽ അന്വേഷണം വേണം -കെ. പ്രവീൺ കുമാർ
text_fieldsദോഹ: കേരളത്തിലെ സ്കൂൾ തല പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കു പിറകിൽ സി.പി.എം റാക്കറ്റെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. വിദ്യാഭ്യാസ വകുപ്പിലെ സി.പി.എം അനുകൂലികളായ ഉദ്യോഗസ്ഥരുടെയും കോഴിക്കോട്ടെ ഉന്നത നേതാക്കളുടെയും ജില്ല കേന്ദ്രമായി അടുത്തകാലത്തായി ഉയർന്നുവന്ന ട്യൂഷൻ സെന്ററുമാണ് ഇതിന് പിന്നിലെന്ന് ദോഹയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രവീൺ കുമാർ ആരോപിച്ചു.
ഭരണമുന്നണിയുമായി ബന്ധമുള്ള റാക്കറ്റിന്റെ പങ്കുള്ള കേസിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ തുടരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ഇപ്പോൾ റെയ്ഡ് നടത്തപ്പെട്ട എം.എസ് സൊലൂഷൻ ഈ റാക്കറ്റിനകത്തെ പരൽമീൻ മാത്രമാണ്. വമ്പൻ സ്രാവുകൾ വേറെയാണ് -പ്രവീൺ കുമാർ പറഞ്ഞു.
പുതിയ തലമുറ കേരളത്തിൽ പഠിക്കാൻ താൽപര്യപ്പെടാത്ത വിധത്തിലേക്ക് സാഹചര്യങ്ങൾ മാറുകയാണ്. ലോകോത്തര തലത്തിൽ പ്രശംസിക്കപ്പെട്ട കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ആകെ താറുമാറായി. വിശ്വാസ്യത വീണ്ടെടുക്കാൻ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.