ഖുർആൻ വിജ്ഞാന പരീക്ഷ ഇന്ന്
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 24ാമത് ഖുർആൻ വിജ്ഞാന പരീക്ഷ വ്യാഴാഴ്ച രാത്രി ഒമ്പതു മുതൽ 10 വരെ ഖത്തറിലെ വിവിധ സെന്ററുകളിലായി നടക്കും. മദീന ഖലീഫ, ദോഹ, തുമാമ, അബൂഹമൂർ, വക്ര, ദുഖാൻ എന്നീ സെന്ററുകളിലായി നൂറുകണക്കിന് മുതിർന്നവരും വിദ്യാർഥികളും പരീക്ഷ എഴുതുന്നുണ്ട്. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ പരീക്ഷയുടെ ഭാഗമാകാൻ എല്ലാ സെന്ററുകളിലും സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷനിലൂടെ പരീക്ഷയെഴുതാൻ ഉദ്ദേശിക്കുന്നവർ പരീക്ഷദിവസം രാത്രി ഒമ്പതു മണിക്കു മുമ്പായി തൊട്ടടുത്ത പരീക്ഷ സെന്ററിൽ എത്തിച്ചേരണം. ഖുർആൻ വിജ്ഞാന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഖുർആൻ ലേണിങ് സ്കൂൾ ഡയറക്ടർ സിറാജ് ഇരിട്ടി, വിജ്ഞാന പരീക്ഷ കൺട്രോളർ ഷൈജൽ ബാലുശ്ശേരി, കൺവീനർ ശനീജ് എടത്തനാട്ടുകര എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3343 0722.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.