Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറി​യാ​ദ് ഫോ​റ​ത്തി​ൽ ...

റി​യാ​ദ് ഫോ​റ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ഖു​ർ​ആ​നി​ക് ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ

text_fields
bookmark_border
Quranic Botanic Garden,
cancel
camera_alt

റി​യാ​ദി​ലെ ഐ.​യു.​സി.​എ​ൻ ഫോ​റ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്

ഖു​ർ​ആ​നി​ക് ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു

ദോ​ഹ: സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച​ർ സ​മ്മേ​ള​ന​ത്തി​ൽ ഖു​ർ​ആ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ വി​ശേ​ഷ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ പ​ങ്കാ​ളി​ത്തം.

പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പു​ൽ​മേ​ടു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തും, 25 ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സ​സ്യ​സം​ര​ക്ഷ​ണ പ​രി​പാ​ടി ഖു​ർ​ആ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ റി​യാ​ദി​ലെ ഫോ​റ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. 2030ഓ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് ഖ​ത്ത​റി​ന്റെ ല​ക്ഷ്യം.

ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഖു​ർ​ആ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ പു​റ​ത്തി​റ​ക്കി​യ ശാ​സ്ത്രീ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഖ​ത്ത​റി​ലെ സം​സ്യ​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ളു​ടെ ഡോ​ക്യു​മെ​ന്റേ​ഷ​നും പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട സ​സ്യ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്കു​ന്ന ലോ​ക​ത്തി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ തോ​ട്ട​മാ​ണ് എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ ഖു​ർ​ആ​നി​ക് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ. മ​രു​ഭൂ​മി​യി​ലും ശീ​തോ​ഷ്ണ, ഉ​ഷ്ണ മേ​ഖ​ല​ക​ളി​ൽ വ​ള​രു​ന്ന​തും​ ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ 6825 ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മാ​ണ്​ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലു​ള്ള​ത്. എ​ല്ലാ കാ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​ണി​വി​ടം. മൂ​ന്ന് ഭൂ​പ്ര​കൃ​തി​ക​ളി​ലു​മു​ള്ള 60ലേ​റെ വ്യ​ത്യ​സ്ത ഇ​നം സ​സ്യ​വി​ഭാ​ഗ​ങ്ങ​ൾ ​ഗാ​ർ​ഡ​​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്.

2008 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച ഗാ​ർ​ഡ​ൻ ഈ ​ത​ര​ത്തി​ൽ ലോ​ക​ത്തി​ലെ ത​ന്നെ വേ​റി​ട്ട ചി​ന്ത​യാ​യാ​ണ് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റി​യാ​ദ് ഫോ​റ​ത്തി​ലെ പ​ങ്കാ​ളി​ത്തം. ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല പ​ബ്ലി​ഷി​ങ് പ്ര​സ് (എ​ച്ച്.​ബി.​കെ.​യു പ്ര​സ്) പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​രി അ​ക്കേ​ഷ്യ ടോ​ർ​ട്ടി​ലി​സി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക പ്ര​സി​ദ്ധീ​ക​ര​ണ​വും ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsQur'anic Botanic Garden
News Summary - Qur'anic Botanic Garden
Next Story