പ്രശ്നം ഉടൻ പരിഹരിക്കും–ഖത്തർ അംബാസഡർ
text_fieldsദോഹ: സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രം ഉപേക്ഷിച്ച തീരുമാനം തങ്ങൾക്ക് തികച്ചും ആഘാതമുണ്ടാക്കുന്നതും അദ്ഭുതപ്പെടുത്തുന്നതും ആയിരുെന്നന്ന് യു.എസിലെ ഖത്തർ അംബാസഡർ മിഷാൽ ബിൻ ഹമദ് ആൽഥാനി പ്രസ്താവിച്ചു.
അതേസമയം, സംഭവത്തിൽ വളരെ പെെട്ടന്ന് പുരോഗതി ഉണ്ടാകുമെന്ന് കരുതുന്നതായും അേദഹം അൽജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഹമാസ്, മുസ്ലിം ബ്രദർഹുഡ്, ഇറാൻ, അൽ ജസീറ വിഷയങ്ങളിൽ ഖത്തർ വഴങ്ങണമെന്നുള്ള സൗദിയുടെയും യു.എ.ഇ യുടെയും നിലപാടുള്ളിടത്തോളം ഇൗ പ്രശ്നത്തിൽ വളരെ പെെട്ടന്നുള്ള തീരുമാനം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് ഇതുവരെ ഖത്തറിൽ നിന്ന് ഒരു പ്രകോപനവുമുണ്ടായതായി ഒരിടത്തും ആക്ഷേപം ഉയർന്നിരുന്നില്ലെന്നും അതേസമയം, അടുത്തിടെ റിയാദിൽ നടന്ന അറബ് ഉച്ചകോടിയിൽ തങ്ങൾ എല്ലാവരെയും കണ്ടിരുന്നതാണന്നും എന്നാൽ ഒരുവിധ ആേക്ഷപവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മറുപടി നൽകി. കുൈവത്ത് അമീറിെൻറ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളിൽ മിഷാൽ ബിൻ ഹമദ് ആൽഥാനി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.