ഖത്തറിൽ സമ്പർക്കവിലക്കിന് പുറത്തുള്ളവരിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് കൂടുന്നു
text_fieldsദോഹ: ഖത്തറിൽ സമ്പർക്ക വിലക്കിന് പുറത്തുള്ളവരിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് കൂടുന്നു. കഴിഞ്ഞ ദിവസങ് ങളിൽ നിന്ന് വ്യത്യസ്തമായ സ്ഥിവിശേഷമാണിത്. മറ്റ് വിദേശരാജ്യങ്ങളിൽ നിന്ന് ഖത്തറിൽ മടങ്ങിയെത്തിയവർ, രോ ബാധിതരുമായി അടുത്തിടപഴകിയവർ തുടങ്ങിയ ആളുകളെ നിലവിൽ സമ്പർക്കവിലക്കിലാക്കിയിരിക്കുകയാണ്. ഇവർക്ക് മറ്റുള് ളവരുമായി യാതൊരുതരത്തിലും ബന്ധമില്ല. ഇത്തരത്തിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരിലായിരുന്നു രാജ്യത്ത് കോവിഡ് ബാധ കൂടുതലും ഉണ്ടായിരുന്നത്. എന്നാൽ ഇതിന് പുറത്ത് കോവിഡ്–19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 16 ശതമാനം മാത്രമായിരുന്നു. ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ ആകെ രോഗബാധിതരിൽ രണ്ട് ശതമാനം കേസുകളുടെ അവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഉടൻ തന്നെ വിവരം അറിയിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്ത് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് പരിശോധനയിലുണ്ടായ വർധനവ് മൂലമാണ്. ഇതൊരു അനുകൂല ഘടകമാണ്. മുൻകരുതൽ സ്വീകരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും സമൂഹത്തിലുണ്ടായ അലംഭാവം രോഗം പടരുന്നതിന് കാരണമായിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു.
ഖത്തറിൽ മരണമടഞ്ഞ ആറ് പേരിൽ രണ്ട് പേർക്ക് പ്രായാധിക്യവും മാറാരോഗവും ഉണ്ടായിരുന്നു. മറ്റു നാല് പേർ മരണമടഞ്ഞത് കോവിഡ്–19 ബാധിച്ചാണ്. അതേസമയം, കോവിഡ്–19 സ്ഥിരീകരിച്ച 90 ശതമാനം കേസുകളിലും ഭയപ്പെടേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗ മുക്തി നേടുന്നത് വർധിച്ചുവരുന്നത് ആശാവഹമാണ്. കേവലം രണ്ട് ശതമാനം കേസുകൾ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. 37 രോഗികൾ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ്. 20 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പുറത്തുവന്നതായും ചൂണ്ടിക്കാട്ടി.
രോഗബാധിതരിൽ 84 ശതമാനവും പുരുഷൻമാരാണ്. 14 ശതമാനം മാത്രമാണ് സ്തീകൾ. രോഗ മുക്തി നേടിയവരിൽ 77 ശതമാനവും പുരുഷൻമാരും 22 ശതമാനം സ്ത്രീകളുമാണ്. രോഗമുക്തി നേടിയവരിൽ 37 ശതമാനവും 25നും 34നും വയസ്സിനിടയിലുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.