ഖത്തർ: കോവിഡ് നിയന്ത്രണവിധേയമാകും വരെ പള്ളികൾ തുറക്കില്ല
text_fieldsദോഹ: കോവിഡ്–19 വ്യാപനം വർധിച്ചതിനാലും പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനാലും രാജ്യത്തെ പള്ളികൾ അടഞ്ഞുതന ്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിൽ പ്രാർഥനകളും ഉണ്ടാകില്ല. എന്നാൽ ബാങ്ക ് വിളിക്ക് മുടക്കമില്ല.
അതേസമയം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നട ക്കും.
എന്നാൽ ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. റമദാനിൽ ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചായിരിക്കുമിത്.
ഗ്രാൻഡ് മസ്ജിദിലെ നമസ്കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. എന്നാൽ ഇത് പിന്തുടർന്ന് നമസ്കരിക്കാനും പ്രാർഥിക്കുവാനും അനുവാദമില്ല.
കോവിഡ്–19 പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വിവിധ അതോറിറ്റികളുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതി ശാന്തമാകുകയും രോഗം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നതോടെ എല്ലാ പള്ളികളും പ്രാർഥനകൾക്കായി തുറന്നുകൊടുക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ടതെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റമദാൻ പ്രമാണിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ഖത്തർ ഗവൺമെൻറ്, ഖത്തർ ജനത, ലോകമെമ്പാടുമുള്ള ഇസ്ലാമിക രാഷ്ട്രങ്ങൾ എന്നിവർക്ക് ആശംസകൾ അറിയിക്കുകയാെണന്നും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.