ഖത്തറിൽ പറക്കും ബോധവത്കരണം
text_fieldsദോഹ: തലക്ക് തൊട്ടുമുകളിൽ നിന്ന് കൊറോണ സംബന്ധിച്ച ബോധവൽകരണവും മുന്നറിയിപ്പും കേട്ടാൽ ഞെട്ടേണ്ട. കൊറോ ണ വൈറസ് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽകരണം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയം പറത ്തുന്ന േഡ്രാണുകളാണിവ.
ലൗഡ് സ് പീക്കറുകളിലൂടെ ബോധവൽകരണ സന്ദേശങ്ങൾ നൽകുന്ന േഡ്രാണുകളാണ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഈ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസ് സംബന്ധിച്ച സുരക്ഷാ സന്ദേശങ്ങളും ബോധവൽകരണ സന്ദേശങ്ങളുമാണ് േഡ്രാണുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. വീടുകളിലിരിക്കാനും സംഘടിക്കുന്നതും ഒത്തുകൂടുന്നതും ഒഴിവാക്കാനും വീടുകളുടെ മുകളിലുള്ള സംഘടിക പ്രാർഥനകൾ ഒഴിവാക്കാനും േഡ്രാണുകൾ സ്പീക്കറിലൂടെ വിളിച്ചു പറയുന്നു.
ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളീസ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ േഡ്രാണുകളിൽ നിന്ന് സന്ദേശം കേൾക്കാൻ സാധിക്കും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.