72 മണിക്കൂറിലൊരുങ്ങി, ഖത്തറിൽ 3000 ബെഡുകളുള്ള ആശുപത്രി
text_fieldsദോഹ: ഖത്തറിൽ കോവിഡ് ചികിൽസക്കായി 72 മണിക്കൂറിനുള്ളിൽ ഒരുക്കിയത് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി. ഉംസലാലി ൽ 3000 കിടക്കകളോടെ അത്യാധുനിക സേവനങ്ങൾ ഉറപ്പുനൽകുന്ന കോവിഡ്–19 ഫീൽഡ് ക്വാറൈൻറൻ ആശുപത്രി സജ്ജമാക്കിയത് പൊതു മരാമത്ത് വകുപ്പായ അശ്ഗാലാണ്. 8500 കിടക്കകളുമായി മറ്റൊരു ക്വാറൈൻറൻ ആശുപത്രി കൂടി ഉംസലാലിൽ നിർമ്മാണത്തിലിരിക്കുകയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക നിർദേശ പ്രകാരമാണ് ആശുപത്രികളുടെ നിർമാണം.
8500 കിടക്കകളുമായി പുതിയ ആശുപത്രി കൂടി സജ്ജമാകുന്നതോടെ 12500 കിടക്കകൾ ഉൾപ്പെടുന്ന ഉംസലാൽ മെഡിക്കൽ ക്വാറൻറീൻ കോംപ്ലക്സ് പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് എഞ്ചി. ഫാതിമ അൽ മീർ പറഞ്ഞു.
രോഗികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് 600 പേരെ ഉൾക്കൊള്ളാൻ വിധത്തിൽ കായിക വിനോദ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഐപാഡുകളും കായിക പ്രവർത്തനങ്ങളും ഉൾപ്പെടെയാണ് റിക്രിയേഷൻ സെൻറർ. കൂടാതെ സുരക്ഷിതമായി സാമൂഹിക അകലം പാലിച്ച് ഒരേ സമയം 900 പേർക്ക് ഭക്ഷണം കഴിക്കാവുന്ന കാൻറീനും ആശുപത്രിയുടെ മറ്റൊരു സവിശേഷതയാണ്.
ഫീൽഡ് ക്വാറൈൻറൻ ആശുപത്രികളുടെ നിർമ്മാണത്തിന് പിന്തുണ നൽകിയ സ്വകാര്യ മേഖലക്കും പ്രത്യേകിച്ച് പ്രാദേശിക കോൺട്രാക്ടർമാർ, വിതരണക്കാർ എന്നിവക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.