റേഡിയോ മലയാളം അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsദോഹ: 2017 ഒക്ടോബർ 31ന് പ്രക്ഷേപണമാരംഭിച്ച, ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ ശൃംഖലയായ റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. അൽഷർഖ് വിലേജ് - റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കസാഖ്സ്താൻ എംബസിയിൽനിന്നുള്ള കമേഴ്സ്യൽ അറ്റാഷെ അസമത് നമതോവ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗലു, ക്യൂ.എഫ്.എം വൈസ് ചെയർമാൻ സഊദ് അൽ കുവാരി, കെ.ബി.എഫ് ജനറൽ സെക്രട്ടറി നിഹാദ് അലി, കെ.ഇ.സി പ്രസിഡന്റ് ഷരീഫ് ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു. ക്യൂ.എഫ്.എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്വീഫ് അധ്യക്ഷത വഹിച്ചു. സി.ഇ.ഒ അൻവർ ഹുസൈൻ ആമുഖ പ്രഭാഷണവും മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
റേഡിയോ ശ്രോതാക്കൾക്കുള്ള സൗജന്യ വിദേശയാത്ര, സാഹസികയാത്ര, ഇന്ത്യയിലും ഖത്തറിലുമുള്ള റിസോർട്ട് സ്റ്റേഷനുകൾ, ഐഫോണുകൾ, സ്മാർട്ട് ഫോണുകൾ, ഐലന്റ് ട്രിപ്, ഹാംഗ്ഔട്ട് തുടങ്ങി 150,000 റിയാലിന് മുകളിൽ മൂല്യമുള്ള സമ്മാനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ലുലു ഗ്രൂപ് ഇന്റർനാഷനൽ, നസീം ഹെൽത്ത് കെയർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സൈതൂൻ റസ്റ്റാറന്റ്സ്, ട്രൂത്ത് ഗ്രൂപ്, ഗുഡ് വിൽ കാർഗോ, റഹീപ് മീഡിയ തുടങ്ങിയവരെ 'സ്റ്റാർ പാർട്ട്ണർ' പദവി നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.