റേഡിയോ മലയാളം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം
text_fieldsദോഹ: ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്.എം ഏഴാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ ക്യു.എഫ്.എം റേഡിയോ നെറ്റ്വർക്ക് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗൾഫ് എയർ കൺട്രി മാനേജർ മുഹമ്മദ് ഖലീൽ അൽ നാസർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ അൻവർ ഹുസൈൻ ആമുഖ പ്രസംഗവും ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
റേഡിയോ ശ്രോതാക്കൾക്ക് 150,000 റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇത്തവണയും വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒരുവർഷത്തേക്ക് സൗജന്യ ഫാമിലി അപ്പാർട്ട്മെന്റ്, ഏഴുപേർക്ക് സൗജന്യ വിദേശയാത്ര, ഐ ഫോൺ, എൽ.ഇ.ഡി ടിവികൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചു.
ഒരുമാസത്തെ ഓൺ-എയർ, ഓൺലൈൻ, ഓൺ-ഗ്രൗണ്ട് മത്സരങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. വിവിധ വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള പ്രമുഖ സംരംഭകരും മുതിർന്ന മാനേജർമാരും സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.