'ഷി ക്യൂ' പുരസ്കാര ജേതാക്കൾക്ക് 'റേഡിയോ സുനോ' ആദരവ്
text_fieldsദോഹ: ഗൾഫ് മാധ്യമം- ഷി ക്യൂ എക്സലന്സ് പുരസ്കാര ജേതാക്കൾക്ക് ആദരമൊരുക്കി റേഡിയോ സുനോ 91.7 എഫ്.എം. ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി, കൃഷ്ണകുമാർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ആൻഡ് യൂനിറ്റ് ഹെഡ് റഫീഖ് ആർ.വി, സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുൽറഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഖത്തറിലെ ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ വനിതകൾക്കായി ഏർപ്പെടുത്തിയ 'ഷി ക്യൂ' പുരസ്കാരത്തിൽ റേഡിയോ സുനോ 91.7 എഫ്.എം ആയിരുന്നു ഒഫീഷ്യൽ റേഡിയോ പാർട്ണർ.
വനിതാ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ആദരവായാണ് ഗൾഫ് മാധ്യമം പ്രഥമ 'ഷി ക്യൂ' അവാർഡ് നൽകുന്നത്. എട്ടു മേഖലകളിൽനിന്നുള്ളവരെ നാമനിർദേശം വഴിയും തുടർന്ന് പൊതുജനങ്ങൾക്കിടയിലെ വോട്ടിങ്ങിലൂടെയുമാണ് തിരഞ്ഞെടുത്തത്. സാമൂഹ്യ സേവനം, ബെസ്റ്റ് ടീച്ചർ, കല-സാഹിത്യം, കായികം, കൃഷി, ആരോഗ്യം, സംരംഭം, സോഷ്യൽ ഇൻഫ്ലുവൻസർ എന്നീ കാറ്റഗറികളിലായാണ് പുരസ്കാരം നൽകിയത്.
കാർഷിക വിഭാഗത്തിൽ മധ്യപ്രദേശിൽനിന്നുള്ള ഗവേഷക അങ്കിത ചൗക്സി, കലാ-സാംസ്കാരിക വിഭാഗത്തിൽ പ്രമുഖ നോവലിസ്റ്റ് ഷീല ടോമി, മികച്ച അധ്യാപികയായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, സംരംഭക വിഭാഗത്തിൽ ദോഹ ബ്യൂട്ടി സെന്റർ സെന്റർ മാനേജിങ് ഡയറക്ടർ ഷീല ഫിലിപ്പോസ്, ഡോ. ബിന്ദു സലീം (ആരോഗ്യം),സ്മിത ദീപു (സോഷ്യൽ ഇൻഫ്ലുവൻസർ) സൗദ പുതിയകണ്ടിക്കൽ (സാമൂഹിക സേവനം), മേരി അലക്സാണ്ടർ (കായികം) എന്നിവരാണ് പ്രഥമ ഗൾഫ് മാധ്യമം-ഷി ക്യൂ പുരസ്കാരം സ്വന്തമാക്കിയത്. റേഡിയോ സുനോ ആദരവ് ഏറ്റുവാങ്ങിയ അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.