റാഫ്ലഫാൻ, അൽവക്റ: അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു
text_fieldsദോഹ: കോവിഡിെൻറ രണ്ടാംതരംഗത്തിൽനിന്ന് ഖത്തർ മോചിതമാകുന്നു. രോഗികൾ ദിനേന കുറഞ്ഞുവരുകയാണ്. വാക്സിനേഷൻ വ്യാപകമാക്കിയതും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയതുമാണ് രണ്ടാംവരവിലും കോവിഡിനെ വരുതിയിലാക്കാൻ ഏറെ സഹായിച്ചത്. അൽവക്റ ആശുപത്രിയിലെയും റാസ്ലഫാൻ ആശുപത്രിയിലെയും അവസാന കോവിഡ് രോഗിയും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഈ രണ്ടു കേന്ദ്രങ്ങളെയും പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. രോഗികൾ ഏറെ വർധിച്ചതിനാലും രോഗം വന്ന് ആശുപത്രിയിൽ ആകുന്നവർ ഏറെ കൂടിയതിനാലും ആശുപത്രി ബെഡുകളുടെ എണ്ണം കൂട്ടണമായിരുന്നു. ഇതിനാലാണ് പല ആശുപത്രികളും താൽക്കാലികമായി കോവിഡ് ആശുപത്രികളാക്കി മാറ്റിയിരുന്നത്. മറ്റു ചികിത്സാവിഭാഗങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
അവാസാന രോഗിയും വിടുന്നതിെൻറ ഭാഗമായി പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി രണ്ട് ആശുപത്രികളും സന്ദർശിച്ചു. മികച്ച സേവനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെയും ആശുപത്രി അധികൃതരെയും ജീവനക്കാരെയും മന്ത്രി പ്രശംസിച്ചു. രണ്ട് ആശുപത്രികളും കോവിഡിെൻറ രണ്ടാം വരവിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ ആകെ ഏഴ് ആശുപത്രികളാണ് പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറ്റിയത്. ഇതിെൻറ ഭാഗമായാണ് അൽവക്റയും റാസ്ലഫാനും ഇത്തരത്തിൽ മാറ്റിയത്. നിലവിൽ രോഗികൾ കുറഞ്ഞുവരുകയാണ്.
രോഗലക്ഷണങ്ങളുള്ളവരിൽ തന്നെ ആശുപത്രി പ്രവേശനം വേണ്ടവരുടെ എണ്ണവും ഏെറ കുറഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളുടെ പിന്തുണയും ആരോഗ്യപ്രവർത്തകരുടെ മഹത്തായ സേവനവും മൂലമാണ് കോവിഡിനെ വരുതിയിലാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഇരു ആശുപത്രികളിലും അത്യാധുനിക ചികിത്സയാണ് നൽകിയത്.
ആശുപത്രികൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആക്കിമാറ്റുക എന്നത് ഏെറ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും എന്നാൽ, എല്ലാവരും ഒരുമിച്ച് നിന്നതോടെ ഇത് സാധ്യമാവുകയും എല്ലാവർക്കും മികച്ച പരിചരണവും ചികിത്സയും നൽകാൻ കഴിെഞ്ഞന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
കോവിഡിെൻറ ആദ്യവരവിലും രണ്ടാം വരവിലും റാസ് ലഫാൻ ആശുപത്രി പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രമായിരുന്നുവെന്ന് ആശുപത്രി ക്ലിനിക്കൽ മേധാവി ഡോ. ഖാലദ് അൽ ജൽഹം പറഞ്ഞു.
ഇതുവരെ 8,000ത്തിൽ അധികം കോവിഡ് രോഗികൾക്കാണ് ഇവിടെ ചികിത്സ നൽകിയത്. അവസാനകോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ഇനി സാധാരണ പ്രവർത്തനങ്ങളിലേക്ക് ആശുപത്രി മാറുമെന്ന് അൽ വക്റ ആശുപത്രി ആക്ടിങ് സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. സബാഹ് അൽ കാദി പറഞ്ഞു. ബുധനാഴ്ച മുതൽ ആശുപത്രി സാധാരണ രീതിയിൽ തന്നെ പ്രവർത്തനം തുടങ്ങും. അടിയന്തരവിഭാഗം അടക്കം എല്ലാം മുമ്പത്തെപോലെ തന്നെ പ്രവർത്തിച്ചുതുടങ്ങും. ഒൗട്ട്പേഷ്യൻറ്, ലേബർ ആൻഡ് ഡെലിവറി, കുട്ടികളുടെ വിഭാഗം, ദന്തവിഭാഗം, പൊള്ളൽ ചികിത്സ, ത്വഗ്രോഗം, സ്പെഷലൈസ്ഡ് ആൻഡ് ജനറൽ സർജറി എന്നിവയൊക്കെയും പഴയതുപോലെ ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.