റഹീമിന്റെ മോചനം: കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsദോഹ: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ സംഘടനകൾ ചേർന്ന് കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ മുൻകൈയെടുത്ത് രൂപവത്കരിച്ച കമ്മിറ്റിയിൽ ഗഫൂർ കാലിക്കറ്റ് രക്ഷാധികാരിയും കെ.പി.എ.ക്യൂ പ്രസിഡന്റ് അബ്ദുൽ റഹീം വേങ്ങേരി ചെയർമാനുമാണ്. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം, കെ.പി. ഷമീർ എന്നിവർ വൈസ് ചെയർമാന്മാർ, ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ ജനറൽ സെക്രട്ടറി ബാസിൽ എ.കെ ജനറൽ കൺവീനർ, ജാബിർ ബേപ്പൂർ, സലാം വാണിമേൽ എന്നിവർ ട്രഷറർമാരുമാണ്. അബ്ദുൽ റഹീമിന്റെ മോചനം സാധ്യമാക്കാനുള്ള ദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.