രാഹുൽ ഗാന്ധിയുടെ വിലക്ക് ജനാധിപത്യത്തിലെ കറുത്തദിനം -ഇൻകാസ് കോഴിക്കോട്
text_fieldsദോഹ: ഭീഷണിപ്പെടുത്തിയും കേസിൽ കുടുക്കിയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വ അയോഗ്യത നടപടിയെന്ന് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ജനഹൃദയങ്ങൾ കീഴടക്കിയതിന്റെയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ പ്രസംഗങ്ങളിലൂടെ തുറന്നുകാട്ടിയതിന്റെയും പകയാണ് ഇപ്പോൾ ഭരണകൂടം തീർക്കുന്നത്. വർഗീയവിഷം തുപ്പുന്ന പ്രസംഗം നടത്തിയവരും വ്യക്തിഹത്യയും കുടുംബഹത്യയും നടത്തിയവരും യോഗ്യരായി വാഴുമ്പോൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് അയോഗ്യത കൽപിക്കപ്പെടുകയാണ്. ഈ പോരാട്ടം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കുമെന്നും അന്തിമവിജയം രാഹുൽ ഗാന്ധിക്കും ജനാധിപത്യത്തിനും ആയിരിക്കുമെന്നും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ, ആക്ടിങ് ട്രഷറർ നബീൽ വാണിമേൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി
ഇന്‍കാസ് യൂത്ത് വിങ് ഐക്യദാർഢ്യം
ദോഹ: പാർലമെന്റ് അംഗത്വം അയോഗ്യത കൽപിക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഖത്തർ ഇന്‍കാസ് യൂത്ത് വിങ് പൂർണപിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. നജു ചക്കരയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തില്‍ ആഷിഖ് തിരൂർ സ്വാഗതം പറഞ്ഞു. ബഷീർ തുവാരിക്കൽ, സി. താജുദ്ദീൻ, ഈപ്പൻ തോമസ്, കമാൽ കല്ലാത്തയിൽ, ജോയ് പോച്ചവിള, വർഗീസ് വർഗീസ്, ഷിബു കല്ലറ, ഫാസിൽ ആലപ്പുഴ, ജയ്പാൽ തിരുവനന്തപുരം, അഹദ് കണ്ണൂർ, സർജിത് കുട്ടമ്പറമ്പത്ത്, സി.എം. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് വിങ് നേതാക്കളായ ഷെമീർ പുന്നൂരാൻ, ശിഹാബ് നരനിപ്പുഴ, ശഫാഫ് ഹാപ്പ, ഫൈസൽ തിരുവനന്തപുരം, മഞ്ജുനാഥ് ശൂരനാട്, റിഷാദ് എറണാകുളം തുടങ്ങിവർ സംസാരിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജിഷ ജോർജ് ഇടപ്പള്ളി പ്രമേയം അവതരിപ്പിച്ചു. ഹാഷിം ആലപ്പുഴ നന്ദി പറഞ്ഞു.
ഫാഷിസ്റ്റ് ഭീകരതക്കെതിരെ അണിചേരുക -ഐ.എം.സി.സി ഖത്തർ
ദോഹ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് ഐ.എം.സി.സി ഖത്തർ നാഷനൽ കമ്മറ്റി അഭിപ്രായപ്പെട്ടു. തികച്ചും രാഷ്ട്രീയമായി നടത്തിയ പ്രസ്താവനയുടെ പേരിൽ ജുഡീഷ്യറിയെ ഉപയോഗപ്പെടുത്തി ശിക്ഷ വിധിക്കുകയും പിന്നീട് ലോക്സഭ അംഗത്വം റദ്ദ് ചെയ്യുകയും ചെയ്ത നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.