മഴ: ഖത്തറിൽ ജാഗ്രതാ നിർദേശം; സ്കൂളുകളിൽ വിദൂരപഠനം
text_fieldsദോഹ: ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഖത്തറിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏർപ്പെടുത്താൻ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം നിർദേശം നൽകി. സർക്കാർ സ്കൂളുകളിൽ ഖത്തർ എജുക്കേഷൻ സിസ്റ്റം സംവിധാനത്തിലും, സ്വകാര്യ സ്കൂളുകളിൽ തങ്ങളുടെ ഓൺലൈൻ പഠന മാർഗങ്ങൾ വഴിയും വിദൂര പഠനം സാധ്യമാക്കാനാണ് നിർദേശം.
കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തുന്നത് ഒഴിവാക്കി ഓൺലൈൻ പഠനത്തിന് നിർദേശിച്ചത്.
ഓഫീസുകൾ വർക് ഫ്രം ഹോം
മഴസാധ്യത പരിഗണിച്ച് ചൊവ്വാഴ്ച വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിച്ചതായി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു.
എന്നാൽ, സൈനിക, സുരക്ഷാ, ആരോഗ്യ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കില്ല. അവശ്യസേവന വിഭാഗങ്ങൾ പതിവുപോലെ ജോലിക്ക് ഹാജരാകണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.