‘രജതമുദ്ര’ പ്രകാശനം ചെയ്തു
text_fieldsദോഹ: ഗൾഫ് മാധ്യമം സിൽവർ ജൂബിലി പ്രത്യേക പതിപ്പായ ‘രജതമുദ്ര’ ബോസസ് ഡേ ഔട്ട് വേദിയിൽ പ്രകാശിപ്പിച്ചു. 1999ൽ ബഹ്റൈനിൽ തുടങ്ങി 25 വർഷം എത്തി നിൽക്കുന്ന ഗൾഫ് മാധ്യമത്തിന്റെ ചരിത്ര യാത്രയെ പകർത്തുന്ന ‘രജതമുദ്ര’ ബോസസ് ഡേഔട്ടിലെ അതിഥി അർഫീൻ ഖാൻ പ്രകാശനം ചെയ്തു.
പ്രത്യേക പതിപ്പിൽ പരിചയപ്പെടുത്തുന്ന ഖത്തറിലെ മുൻനിര മലയാളി വ്യവസായികൾക്കും പ്രതിനിധികൾക്കും ആദ്യ കോപ്പികൾ സമ്മാനിച്ചുകൊണ്ടായിരുന്നു ചരിത്രപുസ്തക പ്രകാശനം നിർവഹിച്ചത്. സീഷോർ ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി, അൽ കൗൺ ടെലികോംസ് ഓപറേഷൻസ് മാനേജർ മുഹമ്മദ് സഫീർ, കാസിൽ ഗ്രൂപ് സി.ഇ.ഒ മിബു ജോസ്, അൽ സമാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മുഹമ്മദ് അൻവർ സാദത്ത്, ജംബോ ഇലക്ട്രോണിക്സ് സി.ഇ.ഒ സി.വി. റപ്പായി, സാവി ഹോസ്പിറ്റാലിറ്റി എം.ഡി യൂനുസ് സലിം, എൻ.വി.ബി.എസ് സ്ഥാപകനും ഹെഡ് കോച്ചുമായ മനോജ് സാഹിബ്ജാൻ, ലാൻഡ്റോയൽ പ്രോപ്പർട്ടീസ് എം.ഡി സുഹൈർ ആസാദ്, വെൽകിൻസ് മെഡിക്കൽ സെന്റർ എം.ഡി സമീർ മൂപ്പൻ എന്നിവരുടെ പ്രവാസ ജീവിതകഥയും വിവരിക്കുന്നതാണ് പ്രത്യേക പതിപ്പ്. ചടങ്ങിൽ ബ്രാഡ്മ ഗ്രൂപ് ചെയർമാൻ ഹാഷിം, വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ്, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, അൽ സമാൻ സി.ഒ.ഒ ഡോ. സുബൈർ അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ്-പി.ആർ മാനേജർ സക്കീർ ഹുസൈൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.