രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീർ അനുസ്മരണം
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ശാസ്താംകോട്ട സുധീറിന്റെയും അനുസ്മരണ സമ്മേളനം ദോഹയിലെ ഒലീവ് ഇൻറർനാഷണൽ സ്കൂളിൽ നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി എം.എൽ.എയുമായ സി.ആർ. മഹേഷ് മുഖ്യാതിഥിയായിരുന്നു.
വികസന പദ്ധതികളിൽ വിശ്വാസമർപ്പിച്ച് ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയർക്കുകയും ശാസ്ത്രവളർച്ചയ്ക്ക് ഗതിവേഗം നൽകുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് സി.ആർ. മഹേഷി എം.എൽ.എ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
വെറുപ്പിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രങ്ങളെ വളരാൻ അനുവദിക്കാത്ത നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.
ഇൻകാസ് കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. അജാട്ട് അബ്രഹാം, നയിം മുള്ളുങ്കൽ എന്നിവർ രാജീവ് ഗാന്ധിയെയും ശാസ്താം കോട്ട സുധീറിനെയും അനുസ്മരിച്ചു. ജുട്ടാസ് പോൾ, ശ്രീജിത്ത് എസ് നായർ, ജോർജ് അഗസ്റ്റിൻ, ഷൈനി കബീർ, ഷാഹിദ് വി.പി, അനിൽ പി.ജി, ഷമീന റാഫി, ശരണ്യ അനിൽ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷിബു ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറർ കൊടിയോട്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന മെമ്പർമാരെ സി.ആർ മഹേഷ് ഷാൾ അണിയിച്ചു സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.