രാജ്പഥ്’ റിപ്പബ്ലിക് ദിനാഘോഷം
text_fieldsദോഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി ) ‘രാജ്പഥ്’ ശീർഷകത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ചർച്ച സംഗമങ്ങളും സംഘടിപ്പിച്ചു. ദോഹ, അസീസിയ്യ, എയർപോർട്ട്, നോർത്ത് എന്നീ നാലു സോണുകളിലായി നടന്ന പരിപാടികളിൽ പ്രമുഖർ സംബന്ധിച്ചു.
ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങൾ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച ചർച്ചകളായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. ഹബീബ് മാട്ടൂൽ, ഉമർ കുണ്ടുതോട്, ഉബൈദ് വയനാട്, സുഹൈൽ കുറ്റ്യാടി എന്നിവർ വ്യത്യസ്ത സോണുകളിൽ ഉദ്ഘാടകരായിരുന്നു. മാധ്യമപ്രവർത്തകരായ അൻവർ പാലേരി, ഷഫീഖ് അറക്കൽ, വിവിധ സംഘടന പ്രതിനിധികളായ ശരീഫ് കുറ്റൂർ, വർക്കി ബോബൻ, ജാഫർ കമ്പാല , ശ്രീനാഥ്, സത്താർ, അജ്മൽ നബീൽ, ശിഹാബ് മാസ്റ്റർ, പ്രദോഷ്, ഡോ. എ.പി. ജാഫർ, എം.ടി. നിലമ്പൂർ, ഷംസീർ അരീക്കുളം, ശരീഫ് മൂടാടി, റമീസ് തളിക്കുളം, അസീസ് സിദ്ദീഖി തുടങ്ങിയവർ സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.