മറ്റുള്ളവർ ഭക്ഷണം കഴിച്ചുവെന്ന് അന്വേഷിക്കാറുണ്ടോ..
text_fieldsദോഹയിൽ വന്നിട്ട് ഏകദേശം 30 വർഷമായി. നാട്ടിലും പ്രവാസഭൂമിയിലും ആയി എത്രയെത്ര നോമ്പുകാലങ്ങൾ കടന്നുപോയിരിക്കുന്നു. ആദ്യകാലങ്ങളെക്കാൾ പുതിയ ഒാരോ നോമ്പുകാലത്തിനും കൂടുതൽ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ അതിനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഒരുകാലഘട്ടത്തിൽ കൂടുതൽ ഇഫ്ത്താറുകളിൽ പെങ്കടുക്കാൻ സാധിച്ചിരുന്നു. പുതുമയുള്ള വിഭവങ്ങൾ, ഇഫ്ത്താറുകളിലൂടെ പരിചയപ്പെടുന്ന അനേകം സൗഹൃദങ്ങൾ, പിന്നീട് അവയുടെ പുതുക്കലുകൾ. അതെല്ലാം ത്രസിപ്പിക്കുന്ന അനുഭവങ്ങളും ഒാർമ്മകളുമാണ്. 20 വർഷത്തോളമായി കുടുംബവുമായി കഴിയുകയാണ് ഞാനിവിടെ. അതിനാൽ കുടുംബത്തിനൊപ്പം നോമ്പ് തുറക്കാൻ സാധിക്കാറുണ്ട്. എന്നാൽ ബാച്ചിലറായി കഴിഞ്ഞ കാലത്ത് നോമ്പ് തുറക്കലുകളും അത്താഴവും എല്ലാം എങ്ങനെയെങ്കിലും അങ്ങ് നടക്കും എന്നായിരുന്നു സ്ഥിതി. ചിലപ്പോൾ സ്വന്തമായി ഉണ്ടാക്കും. അല്ലെങ്കിൽ ഹോട്ടലുകളെയോ മെസ്സുകളയോ ആശ്രയിച്ചായിരുന്നു. അത്തരത്തിൽ ഒരു അനുഭവം ഒാർക്കുന്നു. ഞാൻ ദോഹയിൽ വന്നകാലമായിരുന്നു അത്. ഒരു സ്റ്റുഡിയോയിൽ ഫോേട്ടാഗ്രാഫറായി ജോലി ആരംഭിച്ചു. റമദാനിൽ എനിക്ക് ഒറ്റ ഡ്യൂട്ടിയായതുകൊണ്ട് നോമ്പ് തുറക്കലും മറ്റും സ്റ്റുഡിയോയിൽ തന്നെയായിരുന്നു. അതിനു ആശ്രയിച്ചിരുന്നത് ഞങ്ങളുടെ അടുത്തുള്ള ഒരാളെയായിരുന്നു. അയ്യാൾ ദൂരെയുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കൊണ്ടുത്തരും. അതിന് ചെറിയ പ്രതിഫലം നൽകുകയും ചെയ്യും. ഒരു ദിവസം പതിവ്പോലെ നോെമ്പടുത്ത് ജോലി ചെയ്യുേമ്പാൾ പതിവിലും കൂടുതൽ വിശപ്പും ക്ഷീണവും അനുഭവപ്പെട്ടിരുന്നു.
എത്രയും വേഗം മഗ്രിബ് ബാങ്ക് വിളികേൾക്കാൻ മനസ് കൊതിച്ചു. സമയം ഇഴഞ്ഞുനീങ്ങുന്നപോലെ. ഒടുവിൽ ബാങ്ക് വിളിച്ചു. േനാമ്പ് തുറക്കാൻ ഒരു കാരക്ക പോലും ഇല്ല. ഭക്ഷണം കൊണ്ടുവരുന്നയാളെ വിളിക്കാൻ ഇന്നത്തെ പോലെ മൊബൈൽ േഫാണുമില്ല. ഞാൻ വെള്ളം മാത്രം കുടിച്ച് വിശപ്പടക്കി. ദേഷ്യവും സങ്കടവും എല്ലാം വന്നു. അടുത്ത ഡ്യൂട്ടിക്ക് ആൾ എത്തിയേപ്പാൾ എെൻറ ഭാവമാറ്റം കണ്ട് അമ്പരന്ന് കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഞാൻ നോമ്പ് തുറക്കാൻ ഭക്ഷണം കിട്ടാത്ത കാര്യം പറഞ്ഞത്. അപ്പോഴാണ് സഹപ്രവർത്തകൻ അത് പറഞ്ഞത്. ഭക്ഷണം കൊണ്ടുവരാമെേന്നറ്റിരുന്ന ആൾ അയ്യാളുടെ മുറിയിൽ പനിച്ച് വിറച്ച് കിടക്കുകയാണത്രെ. സ്വന്തമായി ആശുപത്രിയിൽ പോകാനുള്ള ആരോഗ്യാവസ്ഥ േപാലുമില്ലാതെ. െപെട്ടന്ന് അയ്യാൾ ഭക്ഷണം എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത എനിക്കുണ്ടായി. ചുട്ടുപൊള്ളുന്ന പനിയുമായി കിടക്കുന്ന ’ആ മനുഷ്യന് അൽപ്പം ചൂട് വെള്ളം കൊടുക്കാൻ പോലും ആരുമില്ലന്ന സത്യം അറിഞ്ഞപ്പോൾ എെൻറ വിശപ്പ് ആവിയായിപ്പോയി. എന്തൊരു മനുഷ്യനാണ് ഞാൻ. എനിക്ക് ഭക്ഷണവുമായി വരാമെന്നേററ അയ്യാൾ വരാതിരുന്നപ്പോൾ കടുത്ത ദേഷ്യം തോന്നി. വെറുപ്പോടെ ചിന്തിച്ചു. എന്നാൽ ഇന്നലെ വരെ എനിക്ക് ഭക്ഷണം കൊണ്ടുവന്നയാളാണ്, ഇന്ന് അയ്യാൾക്ക് എന്താണ് സംഭവിച്ചത്, എന്തെങ്കിലും ആപത്ത് പിണഞ്ഞുേവാ എന്ന് ചിന്തിക്കാൻ പോലും ഞാൻ തയ്യാറായില്ല. സ്വാർത്ഥതയുടെ അംശം എത്രയോ എന്നിൽ കൂടുതലാണ് എന്ന തോന്നൽ ഏറെ കുറ്റബോധവും ഉണ്ടാക്കി.
റമദാൻ ഇത്തരത്തിലുളള തിരിച്ചറിയലുകൾ കൂടി നമുക്ക് നൽകുന്നുണ്ട്. റമദാനിൽ ഞാൻ നോമ്പ് തുറക്കുന്നതിന് മുമ്പ് മറ്റുള്ളവരുടെ കാര്യത്ത കുറിച്ചും ചിന്തിക്കാനും അവർക്ക് നോമ്പ് തുറക്കാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിക്കാനും ഇപ്പോൾ ഞാൻ ശ്രമിക്കാറുണ്ട്. സ്വന്തം വയർ നിറക്കുന്നതിന് മുമ്പ് ഒരാേളാടെങ്കിലും അന്നപാനീയങ്ങൾ കഴിക്കുന്നുണ്ടോ എന്ന് എന്നെ കൊണ്ട് കഴിയുന്ന തരത്തിൽ അന്വേഷിക്കാൻ ഇൗ സംഭവംമൂലം സാധിച്ചു. കൂട്ടത്തിൽ ഒരുകാര്യം കൂടി. ഇൗ സംഭവകഥയിൽ പറഞ്ഞ ആ സുഹൃത്ത് ഇന്നില്ല. റമദാനിലെ എെൻറ പ്രാർത്ഥനകൾ അേദ്ദഹത്തിനും കൂടി ഉള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.