റമദാൻ പ്രവർത്തനം; വളന്‍റിയർമാരെ ആദരിച്ചു
text_fieldsദോഹ: റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രയാസപ്പെടുന്ന ആളുകൾക്ക് ഇഫ്താർ ഭക്ഷണം എത്തിക്കുന്നതിൽ സേവന നിരതരായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണിലെ വളണ്ടിയർമാരെ ആദരിച്ചു.
റമദാനിലെ മുപ്പതു ദിവസങ്ങളിലും, പെരുന്നാൾ ദിനത്തിലുമായി 1.30 ലക്ഷത്തിൽപരം ഭക്ഷണ കിറ്റുകളാണ് 54 കർമനിരതരായ സന്നദ്ധ സേവകരിലൂടെ സി.ഐ.സി. റയ്യാൻ സോൺ വിതരണം ചെയ്തത്. സി.ഐ.സി. ആക്റ്റിങ് പ്രസിഡന്റ് ഇ. യാസിർ ഉദ്ഘാടനം നിർവഹിച്ചു.
റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം വളന്‍റിയർമാരെ അനുമോദിച്ച് സംസാരിച്ചു. സോണൽ സംഘടന സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. സി.ഐ.സി. കേന്ദ്ര ജനസേവന വിഭാഗം ആക്റ്റിങ് അധ്യക്ഷൻ കെ.വി. നൂറുദ്ദീൻ, ദോഹ സോൺ ജനസേവന വിഭാഗം അധ്യക്ഷൻ അഷ്‌കർ അലി എന്നിവർ ആശംസകൾ നേർന്നു.
പി.സി. റഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ വളന്‍റിയർ ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് സ്വാഗതവും സോണൽ ജനറൽ സെക്രട്ടറി ഷിബിലി നന്ദിയും പറഞ്ഞു. സോണൽ ഭാരവാഹികളായ കെ. ഹാരിസ്, മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ റഹിമാൻ കാവിൽ എന്നിവർ സംബന്ധിച്ചു.
റയ്യാൻ സോണൽ ജനസേവനവിഭാഗം അധ്യക്ഷൻ സിദ്ദിഖ് വേങ്ങര, ഉപാധ്യക്ഷൻ താഹിർ വളാഞ്ചേരി എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. വളന്‍റിയർമാർ ഈ കാലയളവിൽ തങ്ങൾക്കുണ്ടായ ഊഷ്മളമായ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.