മിയയിൽ റമദാൻ ബസാർ മേള അഞ്ചുദിവസം നീളും
text_fieldsദോഹ: റമദാനിലെ രാത്രികളിൽ വൈവിധ്യമാർന്ന ഷോപ്പിങ്ങും പ്രദർശനവുമായി ‘ബസാർ ഫ്രം ദി ഹോംലാൻഡ്’ പ്രദർശനത്തിന് മിയ പാർക്കിലെ ഗാർഡനിൽ പ്രൗഢ തുടക്കം.
സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പ്രദർശനമേള ഉദ്ഘാടനം ചെയ്തു.
ഖത്തർ മ്യൂസിയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള അഞ്ചുദിവസം നീളും.
ഭക്ഷ്യ ഉൽപന്നങ്ങൾ, നാടൻ ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, വിവിധ കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള ശിൽപശാലകൾ, സെറാമിക് ഉൽപന്നങ്ങൾ, തേൻ വിഭവങ്ങൾ, ഐസ്ക്രീം, കോഫി തുടങ്ങി സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനുള്ള സാമൂഹിക സംരംഭങ്ങൾ വരെ ബസാറിലുണ്ട്. എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതിന് കുടുംബ വികസന മന്ത്രാലയത്തിന് കീഴിലെ കുടുംബ വകുപ്പ് പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് അസി. അണ്ടർ സെക്രട്ടറി ശൈഖ ശൈഖ ബിൻത് ജാസിം ആൽഥാനി പറഞ്ഞു.
സ്വയംപര്യാപ്തരാകാനും പരിശീലനത്തിലൂടെയും സഹായങ്ങൾ നൽകുന്നതിലൂടെയും ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമുള്ള അവസരം നൽകുകയും സംരംഭകരെ പിന്തുണക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സാമൂഹിക വികസന കുടുംബ മന്ത്രാലയവും ഇസ്ലാമിക് ആർട്ട് മ്യൂസിയവും തമ്മിലെ സഹകരണത്തിന്റെ ഫലമാണ് ബസാർ ഫ്രം ദി ഹോംലാൻഡ് എന്ന് മ്യൂസിയം ഡയറക്ടർ ശൈഖ നാസർ അൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.