Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുണ്യങ്ങളുടെ...

പുണ്യങ്ങളുടെ പൂക്കാലത്തിന്​ നാളെ തുടക്കം

text_fields
bookmark_border
പുണ്യങ്ങളുടെ പൂക്കാലത്തിന്​ നാളെ തുടക്കം
cancel

മാ​സ​പ്പി​റ​വി ക​ണ്ടി​ല്ല, ഖ​ത്ത​റി​ൽ നാളെ ​റ​മ​ദാ​ൻ ആ​രം​ഭം •പ​ള്ളി​ക​ളി​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രമില്ലദോ​ഹ: ഞാ​യ​റാ​ഴ്​​ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ ഖ​ത്ത​റി​ൽ റ​മ​ദാ​ൻ ഒ​ന്ന് ചൊ​വ്വാ​ഴ്​​ച​യാ​യി​രി​ക്കും. ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച, ഹി​ജ്റ വ​ർ​ഷം 1442 ശ​അ്ബാ​നി​ലെ അ​വ​സാ​ന ദി​വ​സ​മാ​യി​രി​ക്കും. ഏ​പ്രി​ൽ 13ന്​ ​ചൊ​വ്വാ​ഴ്ച ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ന് തു​ട​ക്കം​കു​റി​ക്കും. ഞാ​യ​റാ​ഴ്​​ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി ക​ണ്ടി​ട്ടി​ല്ലെ​ന്ന്​ ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും കോ​വി​ഡിെൻറ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സ​മ​യ​ത്താ​ണ്​ ഖ​ത്ത​റി​ൽ റ​മ​ദാ​ൻ ആ​ഗ​ത​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പു​തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ പ​ള്ളി​ക​ളും അ​ഞ്ചു നേ​ര​ത്തേ ന​മ​സ്​​കാ​ര​ത്തി​നും ജു​മു​അ​ക്കും തു​റ​ക്കും. അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന ഇ​ട​ങ്ങ​ളും ടോ​യ്​​ല​റ്റു​ക​ളും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും. ന​മ​സ്​​കാ​ര​ത്തി​ന്​ എ​ത്തു​ന്ന​വ​ർ സ്വ​ന്ത​മാ​യി ന​മ​സ്​​കാ​ര​പ​ടം കൊ​ണ്ടു​വ​ര​ണം. പ​ള്ളി​ക​ളി​ലെ ഖു​ർ​ആ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. മൊ​ബൈ​ലി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്താം. എ​ന്നാ​ൽ, റ​മ​ദാ​നി​ൽ പ​ള്ളി​ക​ളി​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ഉ​ണ്ടാ​വി​ല്ല. വീ​ടു​ക​ളി​ൽ​നി​ന്ന്​ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ ഔ​ഖാ​ഫ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ഞ്ഞൂ​റി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. അ​വ​ശ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ധാ​ന്യ​പ്പൊ​ടി​ക​ൾ, പ​ഞ്ച​സാ​ര, അ​രി, പാ​സ്​​ത, ചി​ക്ക​ൻ, എ​ണ്ണ, പാ​ൽ തു​ട​ങ്ങി ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ളാ​ണ് ഇ​ങ്ങ​നെ ല​ഭ്യ​മാ​കു​ന്ന​ത്. വാ​ണി​ജ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​പ്ര​കാ​രം, ക്യു.​എ​ഫ്.​എം ധാ​ന്യ​പ്പൊ​ടി ന​മ്പ​ർ 1 (അ​ഞ്ചു കി​ലോ) 16 റി​യാ​ലി​ന് ല​ഭി​ക്കും. ക്യു.​എ​ഫ്.​എം ഗോ​ത​മ്പു​പൊ​ടി (10 കി​ലോ​ഗ്രാം) 22.25 റി​യാ​ലി​നും ഒ​ലി​വ് എ​ണ്ണ (500 മി​ല്ലി ലി​റ്റ​ർ) 11.25 റി​യാ​ലി​നും യാ​ര ശു​ദ്ധ​മാ​യ സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ (1.8 ലി​റ്റ​ർ) 15 റി​യാ​ലി​നും ല​ഭ്യ​മാ​കും.

ബ​ല​ദ്ന​യു​ടെ ഫ്ര​ഷ് യോ​ഗ​ർ​ട്ട് ഫു​ൾ​ഫാ​റ്റ് (2 കി​ലോ​ഗ്രാം) 10 റി​യാ​ലി​നും ഡാ​ൻ​ഡി ക​മ്പ​നി​യു​ടെ ല​ബ​ൻ (2 ലി​റ്റ​ർ) 6.75 റി​യാ​ലി​നും ല​ഭി​ക്കും. ഈ ​വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ മാം​സ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും വി​ല നി​യ​ന്ത്രി​ക്കാ​നും മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
News Summary - ramadan fasting tomorrow onwards
Next Story