Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅത്താഴം...

അത്താഴം ഒഴിവാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി  ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷൻ

text_fields
bookmark_border
അത്താഴം ഒഴിവാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി  ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷൻ
cancel

ദോഹ: നോമ്പെടുക്കുന്നതിനുള്ള സുഹൂർ(അത്താഴം) ഒഴിവാക്കുന്ന പ്രവണതക്കെതിരെ വിമർശനവുമായി ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷൻ രംഗത്തെത്തി. വിശപ്പും തളർച്ചയും ആലസ്യവുമില്ലാതെ വ്രതം പൂർത്തീകരിക്കാൻ അത്താഴം സഹായിക്കുന്നുവെന്നും ശരീരഭാരം കുറക്കുന്നതിന് അത്താഴം ഒഴിവാക്കുന്നത് ഒരിക്കലും ഗുണകരമാകുകയില്ലെന്നും സുഹൂറിനും ഫുതൂറി(നോമ്പ് തുറ)നും ഇടക്കുള്ള ദീർഘസമയത്ത് ശരീരത്തെ ഈർജ്ജസ്വലമായി നിലനിർത്തുന്നതിന് സുഹൂർ ഭക്ഷണം ഏറെ ഗുണകരമാണെന്നും പി.എച്ച്.സി.സി വ്യക്തമാക്കി. ഇഫ്താർ സമയത്ത് ഏറ്റവും മികച്ചതും കൃത്യവുമായ ഭക്ഷണമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഏറ്റവും കുറച്ച് കഴിക്കുന്നതാണുത്തമമെന്നും ഇഫ്താറിൽ കൂടുതൽ കഴിക്കുന്നത് ശരീരത്തി​​െൻറ പ്രവർത്തനം താളം തെറ്റിക്കുന്നതിന് വരെ കാരണമായിത്തീരുമെന്നും ആരോഗ്യകരമായതും നേർത്തതുമായ, പ്രത്യേകിച്ച സൂപ്പ് പോലെയുള്ളവക്ക് ഇഫ്താർ സമയത്ത് മുൻഗണന നൽകണമെന്നും പി.എച്ച്.സി.സിയിലെ ന്യൂട്രീഷൻ സ്​പെഷ്യലിസ്​റ്റ് മൊദ്ഹി അൽ ഹജിരി പറഞ്ഞു.സന്തുലിതമായതും വ്യത്യസ്​തമായതുമായ സുഹൂർ(അത്താഴം) ശരീരത്തിന് ആവശ്യമായ പോഷണം നൽകുമെന്നും ശരീരത്തെ ഈർജ്ജസ്വലമായി നിർത്തുമെന്നും സുഹൂറിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിക്കുന്നത് വയർ സംബന്ധമായ അസ്വസ്​ഥതകൾ അകറ്റുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
അന്നജത്തി​​െൻറ കൂടിയ അളവിലുള്ള ഭക്ഷണമായിരിക്കണം സുഹൂറിനായി തെരെഞ്ഞെടുക്കേണ്ടതെന്നും എല്ലാ തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണപദാർഥങ്ങളും സുഹൂറിൽ ഉപയോഗിക്കുന്നത് ഗുണകരം തന്നെയാണെന്നും അൽ ഹജിരി പറഞ്ഞു.
നോമ്പെടുക്കുന്നവർ പീച്ച്, ആപ്പിൾ, പഴം, ഈത്തപ്പഴം തുടങ്ങിയ നാരുകളടങ്ങിയ പഴവർഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇത് ആരോഗ്യത്തിനാവശ്യമായ പ്രകൃത്യാലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതോടൊപ്പം ശരീര ഭാരം സന്തുലിതമായി നിലനിർത്തുന്നതിനും സഹായിക്കുമെന്നും കോർപറേഷനിലെ പ്രമുഖർ വ്യക്തമാക്കുന്നു. 
ജ്യൂസുകൾ അധികരിപ്പിക്കുന്നത് നല്ലതല്ലെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുമെന്നും വരും ദിവസങ്ങളിൽ ശരീരത്തെ കാര്യമായി ബാധിക്കുന്നതിന് ഇതിടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയ കോർപറേഷൻ, നോമ്പ് കാലത്ത് സോഫ്്റ്റ് ഡ്രിങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. 
ശരീരഭാരം കൂടിയവർക്കും, പ്രമേഹരോഗികൾക്കും സുഹൂറിന് ശേഷമുള്ള മധുരപലഹാരങ്ങൾ ദോഷം ചെയ്യില്ലെന്നും എന്നാൽ ഇത് അധികരിപ്പിക്കരുതെന്നും ഭക്ഷണത്തിന് ശേഷം മാത്രമേ ആകാവു എന്നും കോർപറേഷൻ വ്യക്തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Food
News Summary - Ramadan Food
Next Story