മാമി വിളിക്കും, ‘അഷ്ടമീ ഒാടിവായോ, ബാങ്ക് കൊടുക്കാറായി...’
text_fieldsകൊല്ലം ജില്ലയിലെ അഞ്ചൽ ആണ് അഛെൻറ തറവാട്. തറവാടിന് തൊട്ടടുത്തുള്ള മാമിയാണ് നോമ്പുകാലത്ത് മനസിൽ ഒാടിയെത്തുക. മൂന്നാം ക്ലാസിലാണ് അന്ന് ഞാൻ പഠിക്കുന്നത്. ഞാനും മാമിയുടെ കൂടെ നോമ്പുനോൽക്കും. നോമ്പുതുറക്കാനുള്ള സമയമാകുേമ്പാൾ മാമി വിളിക്കും. ‘അഷ്ടമീ ഒാടിവായോ, ബാങ്ക് കൊടുക്കാറായി’ എന്ന്. മാമിക്ക് മക്കളില്ല, ഞാൻ സ്വന്തം മകളെ പോലെയായിരുന്നു.
അഛെൻറ തറവാട്ടിലാണ് എെൻറ താമസം, നല്ല ഒാർത്തഡോക്സ് നായർ കുടുംബം, എന്നാൽ എെൻറ അമ്മക്കോ അഛനോ ഒന്നും ഞാൻ നോെമ്പടുക്കുന്നതിൽ തെല്ലുമില്ല എതിർപ്പ്. ‘എടുത്തോെട്ട വിശപ്പ് എന്തെന്ന് അറിയണം കുട്ടികൾ’ എന്നായിരുന്നു അഛെൻറ നിലപാട്. നോമ്പ് മനസിനും ശരീരത്തിനും നല്ലതാണ് എന്നും അഛൻ പറയുമായിരുന്നു.
അഞ്ചാംക്ലാസ് മുതലാണ് ഖത്തറിൽ പഠിക്കുന്നത്. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഞങ്ങൾ 12 കുട്ടികൾ ഒരുമിച്ചായിരിക്കും ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാൽ കൂട്ടത്തിലുള്ള മുസ്ലിം കൂട്ടുകാർക്കെല്ലാം നോമ്പായിരിക്കും. അങ്ങിെനയാണ് ഞാൻ ഇവിടെ നിന്ന് നോെമ്പടുക്കാൻ തുടങ്ങുന്നത്. ആദ്യമൊക്കെ ചിലർ ചോദിക്കുമായിരുന്നു ‘ഒരു മണിക്കൂറത്തേക്കായിരിക്കും നിെൻറ നോമ്പ് അല്ലേ’ എന്ന്.
പിന്നെ അവർക്കും മനസിലായി ഞാൻ പൂർണമായും നോമ്പ് അനുഷ്ഠിക്കുന്നത്. നോെമ്പടുക്കുേമ്പാൾ ശരീരത്തിനും മനസിനും കിട്ടുന്ന തൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അറബി പഠിക്കുന്നതിനോ തലയിൽ തട്ടം ധരിക്കുന്നതിനോ ഒന്നും എെൻറ വീട്ടുകാർ എതിരല്ല. എല്ലാ മതവും നല്ലത് തന്നെയാണ് പഠിപ്പിക്കുന്നത്.
നോമ്പ് കഴിഞ്ഞ് പെരുന്നാളിന് അഛൻ എനിക്ക് പുതിയ വസ്ത്രം വാങ്ങിത്തരും, അമ്മ ബിരിയാണിയും പായസവും ഉണ്ടാക്കിതരും.
അങ്ങിനെ എല്ലാ നോമ്പുകാരെയും പോലെ പെരുന്നാളും ആഘോഷിക്കും. പത്ത് വർഷമായി പടച്ചവെൻറ കൃപയാൽ സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാ നോമ്പും എടുത്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.