ഭക്ഷണവും വെള്ളവും അത്രമേൽ മഹത്തരം
text_fieldsസ്കൂൾ പഠന കാലത്ത് റമദാൻ എന്നാൽ നോമ്പിെൻറയും ഭക്ഷണം നല്ലോണം കഴിക്കുന്നതിെൻറയും മാസമെന്നായിരുന്നു ധാരണ. എന്നാൽ 14–16 മണിക്കൂറുകൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയുള്ള റമദാൻ നോമ്പ് എന്തുമാത്രം കഠിനമാണെന്ന് പിന്നീട് മനസിലായി.
ജനങ്ങൾ ൈദവത്തിലേക്ക് കൂടുതൽ അടുക്കുകയാണ് റമദാനിൽ. ദയ, കാരുണ്യം, സഹജീവി സ്നേഹം, ദാനം ചെയ്യൽ എന്നിവ അതിെൻറ ഉന്നതിയിൽ എത്തുന്ന മാസം. കടുത്ത ചൂടിലും ഇത്രയധികം സമയം വെള്ളം പോലും കുടിക്കാതെയുള്ള നോമ്പ് ഏറെ പവിത്രകരം തന്നെ. ദൈവത്തിെൻറ കരങ്ങൾ ഒാരോ നോമ്പുകാരനെയും ദിവസം മുഴുവൻ സംരക്ഷിക്കുന്നു. റമദാനിൽ കൂടുതലായി നടക്കുന്ന സേവന–കാരുണ്യപ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതാണ്. പല കാരണങ്ങളാൽ ഞാൻ റമദാനിനെ കൂടുതൽ ഇഷ്ടപ്പെടുന്നു. ഖത്തർ ഇൗ നാളുകളിൽ കൂടുതൽ സജീവമാണ്.
പുലർച്ചെ വരെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും തുറന്നുെവച്ചിരിക്കും. സാധനങ്ങൾക്കെല്ലാം വിലക്കുറവുണ്ട്. എല്ലാവരിലും റമദാനിെൻറ ഉൗർജം. കതാറയിലെ നോമ്പുതുറ അറിയിച്ച് പൊട്ടുന്ന പീരങ്കി സുഖമുള്ള കാഴ്ചയാണ്. കതാറ, പേൾ ഖത്തർ തുടങ്ങിയവ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. റമദാനിെൻറ സന്തോഷത്തിെൻറ അടയാളങ്ങളാണവ. കറങ്കവൂ ആഘോഷം എല്ലാവരുടേതുമാകുന്നു. ഏതൊരാൾക്കും താങ്ങാവുന്ന തരത്തിൽ ഹോട്ടലുകളും റസ്റ്റോറൻറുകളും ഇഫ്താർ ഭക്ഷണവും സുഹൂറും ഒരുക്കി കാത്തിരിക്കുന്നു.
എെൻറ സുഹൃത്തിെൻറ വീട്ടിൽ വെച്ചാണ് ആദ്യമായി നോെമ്പടുക്കുന്നത്. അന്ന് ആ വീട്ടിലുള്ള എല്ലാവരും എല്ലാ സഹായവുമായി കൂടെ നിന്നു. റമദാൻ അറബി മാസത്തിലെ ഒമ്പതാമത്തെ മാസമാണെന്നും വിശുദ്ധ ഖുർആൻ മുഹമ്മദ് നബി(ദൈവത്തിെൻറ അനുഗ്രഹം അദ്ദേഹത്തിന് മേൽ ഉണ്ടാകെട്ട)ക്ക് ഇറക്കിക്കൊടുത്ത മാസമാണ് അതെന്നുമുള്ള വിവരങ്ങൾ അവരാണ് എനിക്ക് പകർന്നുതന്നത്. പാവപ്പെട്ടവനും വിശക്കുന്നവനും െഎക്യദാർഡ്യമാണ് നോെമ്പന്നും വിശപ്പ് എന്താണെന്ന് അനുഭവിച്ചറിയുകയാണ് നോമ്പിലൂടെ ചെയ്യുന്നതെന്നും അറിയുകയായിരുന്നു. നോമ്പ് തുറക്കാനായി ഞാൻ കാത്ത് നിൽക്കുേമ്പാൾ സുഹൃത്തിെൻറ ഉമ്മ അടുക്കളയിൽ വിവിധ തരം ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു. പച്ച വെള്ളവും ഇൗത്തപ്പഴവും കൊണ്ട് ഞങ്ങൾ എല്ലാവരും നോമ്പുതുറന്നു. പിന്നീട് പ്രാർഥനക്ക് ശേഷം എല്ലാവരും ഒരുമിച്ചിരുന്നു വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. ആ വീട്ടിലെ എല്ലാവരെയും പോലെ എന്നെ കണ്ട് പരിഗണിച്ച സുഹൃത്തിെൻറ ഉമ്മക്ക് നന്ദി.
കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടാണോ ഞാൻ നോമ്പ് അനുഷ്ഠിച്ചതെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പക്ഷേ ഒരുപാട് കാര്യങ്ങൾ ഞാൻ നോമ്പിലൂടെ മനസിലാക്കുകയായിരുന്നു. ഭക്ഷണത്തിെൻറയും വെള്ളത്തിെൻറയും പ്രാധാന്യം തിരിച്ചറിഞ്ഞു. പലപ്പോഴും നാം എത്രമാത്രം ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗം ജനങ്ങളും ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്ന തിരിച്ചറിവ് പലപ്പോഴും ഇല്ലാതെ പോകുന്നു. അതേ സമയം ദൈവത്തിെൻറ ആ മഹത്തായ അനുഗ്രഹം നമുക്ക് ലഭിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.